തൃണമൂൽ കോൺഗ്രസ്സ് എംപിയായ സൗമിത്ര ഖാൻ ബിജെപിയിൽ ചേ‍ർന്നു. 

ദില്ലി: തൃണമൂൽ കോൺഗ്രസ്സ് എംപിയായ സൗമിത്ര ഖാൻ ബിജെപിയില്‍ ചേ‍ർന്നു. ഇന്ന് രാവിലെ ബിജെപി അധ്യക്ഷൻ അമിത് ഷായുമായി കൂടിക്കാഴ്ച്ച നടത്തിയതിന് പിന്നാലെയാണ് പ്രഖ്യാപനമുണ്ടായത്. കേന്ദ്ര മന്ത്രി ധർമേന്ദ്ര പ്രധാന്‍റെയും പശ്ചിമ ബംഗാൾ ബിജെപി നേതാവ് മുകുൾ റോയിയുടെയും സാന്നിധ്യത്തിലായിരുന്നു ഖാന്‍റെ പാർട്ടി പ്രഖ്യാപനം.

Add Asianetnews as a Preferred SourcegooglePreferred

ലോക്സഭ തെരെഞ്ഞെടുപ്പിന് മുന്നോടിയായി അഞ്ച് ത്രിണമൂൽ കോൺഗ്രസ്സ് എംപിമാർ കൂടി ബിജെപിയിൽ ചേരുമെന്ന് മുകുൾ റോയി അവകാശപ്പെട്ടു. നരേന്ദ്ര മോദിക്കൊപ്പം പ്രവർത്തിക്കാനുള്ള താല്പര്യം കൊണ്ടാണ് താൻ ത്രിണമൂൽ കോൺഗ്രസ്സ് വിട്ടതെന്ന് ഖാൻ അറിയിച്ചു. ബംഗാളിലെ ബിഷ്ണുപൂർ മണ്ഡലത്തിൽ നിന്നുള്ള എംപിയാണ് സൗമിത്ര ഖാൻ.