ഉടനടി ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു
അഹമ്മദബാദ്: ബോര്ഡ് എക്സാമിനിടെ 12 ാം ക്ലാസ് വിദ്യാര്ത്ഥി മരിച്ചു. ഗുജറാത്തിലെ അനന്ദ് ജില്ലയിലാണ് സംഭവം. ദവല്സിന്ങ് പഥിയാര് എന്ന വിദ്യാര്ത്ഥിയാണ് എക്സാം എഴുതുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ചത്.
ഉടനടി ആശുപത്രിയില് എത്തിച്ചെങ്കിലും മരിച്ചിരുന്നു. സ്കൂളിന് അടുത്തുള്ള ഗ്രാമത്തിലാണ് വിദ്യാര്ത്ഥി താമസിച്ചിരുന്നത്.സുഹൃത്തുക്കളുടെ കൂടെയാണ് പരീക്ഷക്കായി ദവല്സിന്ങ് എത്തിയത്. കുട്ടിയുടെ മരണത്തിന്റെ യഥാര്ത്ഥ കാരണത്തിനായി പോസ്റ്റ്മാര്ട്ടം റിപ്പോര്ട്ട് കിട്ടിയാലേ വ്യക്തമാകു.
