Asianet News MalayalamAsianet News Malayalam

കർണാടകയിൽ സ്കൂൾ കുളിമുറിയിൽ 14 വയസ്സുകാരൻ മരിച്ച  നിലയിൽ

  • കർണാടകയിൽ സ്കൂൾ വിദ്യാർത്ഥി മരിച്ച നിലിയിൽ
  • ​രണ്ട് ദിവസങ്ങൾക്ക് മുമ്പാണ് ​ഗുജറാത്തിലെ വഡോദരയിൽ സമാനമായ സംഭവം നടന്നത്
student found dead in school washroom in karnataka

കർണാടക: തെക്കൻ കർണാടകയിലെ കൊടക് ജില്ലയിൽ സ്കൂളിലെ കുളിമുറിയിൽ പതിനാല് വയസ്സുള്ള വിദ്യാർത്ഥിയെ കൊല്ലപ്പെട്ട നിലിൽ കണ്ടെത്തി. ​ഗുജറാത്തിലെ വ‍ഡോദരയിൽ സ്കൂളിലെ വാഷ്റൂമിൽ ഒൻപതാം ക്ലാസ് വിദ്യർത്ഥിയെ മരിച്ച നിലയിൽ കാണപ്പെട്ടതിന് പിന്നാലെയാണ് ഈ സംഭവം. ബം​ഗളൂരുവിൽ നിന്ന് 234 കിലോമീറ്റർ ദൂരമുള്ള കുശലന​ഗരിൽ നിന്നുള്ളവരും വിദ്യാർത്ഥിയുടെ കുടുംബാം​ഗങ്ങളും സ്കൂളിന് മുന്നിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചിരുന്നു.

സ്കൂൾ അധികൃതർ കുട്ടി മരിച്ചു കിടക്കുന്ന വിവരം പൊലീസ് സ്റ്റേഷനിൽ അറിയിച്ചില്ലെന്നും മൃതദേഹം സർക്കാർ ആശുപത്രിയിലേക്ക് നേരിട്ട് അയയ്ക്കുകയായിരുന്നെന്നും കുടുംബാം​ഗങ്ങൾ ആരോപിക്കുന്നു. കഴിഞ്ഞ വർഷം ​ഗുഡ്​ഗാവിലെ സ്കൂളിൽ ഇതേ പോലെ ഏഴുവയസ്സുകാരി പെൺകുട്ടിയും മരണപ്പെട്ടിരുന്നു. രാജ്യവ്യാപകമായി പ്രതിഷേധം ഉയർന്ന സംഭവമായിരുന്നു അത്. പിന്നീട് ഈ കേസ് സിബിഐയ്ക്ക് കൈമാറുകയും സംഭവത്തിൽ മുതിർന്ന വിദ്യാർത്ഥിയെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. 

Follow Us:
Download App:
  • android
  • ios