ഭോപ്പാല്‍: മധ്യപ്രദേശിലെ സര്‍ക്കാര്‍ സ്‌കൂളില്‍ അധ്യാപകനെ വിദ്യാര്‍ഥി മസാജ് ചെയ്യുന്നതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതിനെ തുടര്‍ന്ന് അധികൃതര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ അധ്യാപകനെതിരെ നടപടിയുണ്ടാവുമെന്ന് മധ്യപ്രദേശ് വിദ്യാഭ്യാസമന്ത്രി ദീപക് ജോഷി മാധ്യമങ്ങളോട് പറഞ്ഞു. അധ്യാപകന്‍ കുറ്റക്കാരനാണെന്ന് തെളിഞ്ഞാല്‍ അദ്ദേഹത്തെ ഉടന്‍ സസ്‌പെന്‍ഡ് ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി.

Scroll to load tweet…

മധ്യപ്രദേശിലെ ദാമോയിലുള്ള സര്‍ക്കാര്‍ സ്‌കൂളില്‍ അധ്യാപകനെ വിദ്യാര്‍ഥി മസാജ് ചെയ്യുന്നതിന്റെ വീഡിയോയാണ് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ പുറത്തുവിട്ടത്. ഇതേ സ്ഥലത്തുള്ള സ്കൂളില്‍ പത്താംക്ലാസ് വിദ്യാര്‍ഥിനിയോട് ടീച്ചര്‍ വസ്‌ത്രമഴിക്കാന്‍ ആവശ്യപ്പെട്ട സംഭവവും കഴിഞ്ഞയാഴ്ച പുറത്തുവന്നിരുന്നു. സഹപാഠിയുടെ 70 രൂപ കാണാതായതിനെ തുടര്‍ന്നാണ് പെണ്‍കുട്ടിയോട് വസ്‌ത്രം അഴിക്കാന്‍ ആവശ്യപ്പെട്ടത്.