യൂണിയന്‍ ഓഫീസിന്റെ പൂട്ട് പൊളിച്ച് അകത്ത് കയറിയ അക്രമികള്‍ ചുവരെഴുത്തുകളും മറ്റും പെയിന്റടിച്ച് വികൃതമാക്കി.
കോഴിക്കോട്: ഗവ. ആര്ട്സ് ആന്റ് സയന്സ് കോളജിലെ വിദ്യാര്ത്ഥി യൂണിയന് ഓഫീസിന് നേരെ ആക്രമണം. സംഭവത്തിന് പിന്നില് ക്യാംപസ് ഫ്രണ്ട് ആണെന്ന് എസ്.എഫ്.ഐ ആരോപിച്ചു. ഇന്നലെ രാത്രിയിലാണ് സംഭവം. പൊലീസ് അന്വേഷണം തുടങ്ങി
യൂണിയന് ഓഫീസിന്റെ പൂട്ട് പൊളിച്ച് അകത്ത് കയറിയ അക്രമികള് ചുവരെഴുത്തുകളും മറ്റും പെയിന്റടിച്ച് വികൃതമാക്കി. ചുവരുകളില് മുന്നറിയിപ്പ് എന്നെഴുതിയിട്ടുമുണ്ട്. ക്യാമ്പസിലെ എസ്എഫ് ഐയുടെ കൊടി തോരണങ്ങള് നശിപ്പിച്ചു. രാത്രിയില് ഒരു സംഘമാളുകള് ക്യാമ്പസില് അതിക്രമിച്ച് കയറി ആക്രമണം നടത്തിയെന്ന് സെക്യൂരിറ്റി ജീവനക്കാരന്റെ പരാതി കിട്ടിയതായി വൈസ് പ്രിന്സിപ്പല് പറഞ്ഞു. പരാതി പൊലീസിന് കൈമാറി. പൊലീസ് അന്വേഷണവും തുടങ്ങി. അതേസമയം ആരോപണം ക്യാംപസ് ഫ്രണ്ട് നിഷേധിച്ചു.
