തിരുവനന്തപുരം: സഹോദരന്‍റ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റ് പടിക്കല്‍ സമരം ചെയ്യുന്ന ശ്രീജിത്തിന് പിന്തുണയുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സമരം ഒത്തുതീര്‍ക്കാന്‍ സര്‍ക്കാറിന്‍റെ ഭാഗത്തുനിന്ന് നടപടി ഉണ്ടാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
കേസ് സിബിഐക്ക് വിടണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാറിന് കത്ത് നല്‍കുകയാണെന്നും അദ്ദേഹം അറിയിച്ചു. ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനാണ് 761ാം ദിവസം സമരം തുടരുന്ന ശ്രീജിത്തിന്‍റെ അവസ്ഥ പുറത്തെത്തിച്ചത്. തുടര്‍ന്ന് ഇത് സോഷ്യല്‍ മീഡിയ ഏറ്റെടുക്കുകയായിരുന്നു.
ശ്രീജിത്തിനെ സന്ദര്‍ശിച്ച ശേഷമുള്ള ചെന്നിത്തലയുടെ ഫേസ്ബുക്ക് പോസ്റ്റ്
സഹോദരന്റെ മരണം സിബിഐ അന്വേഷിക്കണം എന്നാവശ്യപ്പെട്ട് സെക്രട്ടറിയേറ്റ് പടിക്കൽ 764 ദിവസമായി സമരം നടത്തുന്ന ശ്രീജിത്തിനെ സമരപന്തലിൽ സന്ദർശിച്ചു. സമരം ഒത്തുതീർക്കാൻ സർക്കാരിന്റെ ഭാഗത്ത് നിന്നും ഉടൻ നടപടിയുണ്ടാകണം. അന്വേഷണം സിബിഐയ്ക്ക് കൈമാറണം എന്നാവശ്യപ്പെട്ട് സർക്കാരിന് ഞാൻ കത്ത് നൽകുകയാണ്
ശ്രീജിത്തിനെ സന്ദര്‍ശിക്കാന്‍ എത്തിയ ചെന്നിത്തലയ്ക്കെതിരെ പ്രതിഷേധം
സിബിഐയുടെ ഭാഗത്ത് അനുകൂലമായ നടപടി ഉണ്ടായില്ലെങ്കിൽ ഈ ആവശ്യം ഉന്നയിച്ചു ഹൈകോടതിയിൽ ഹർജി സമർപ്പിക്കാനും തുടർ നിയമ നടപടിക്കായും ശ്രീജിത്തിനോടൊപ്പം എന്നുമുണ്ടാകും. ഇക്കാര്യം ശ്രീജിത്തിന് ഞാൻ ഉറപ്പ് നൽകി
#JusticeForSreejith
#Justiceforsreejith
#അവനോടൊപ്പം
