പുതിയ മെഡിക്കല്‍ കോളേജുകള്‍ക്ക് ഓഗസ്റ്റ് 31ന് ശേഷം എംബിബിഎസ് പ്രവേശനത്തിന് അംഗീകാരം നല്‍കേണ്ടതില്ല എന്ന ഉത്തരവില്‍ സുപ്രീംകോടതി ഇന്ന് വ്യക്തത വരുത്തും. പുതിയ കോളേജുകള്‍ക്ക് ഓഗസ്റ്റ് 31 ന് ശേഷം പ്രവേശനാനുമതി പുതുക്കേണ്ടതില്ലെന്ന് ചീഫ് ജസ്റ്റിസിന്‍റെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ച് ഉത്തരവിട്ടതായി നിലവില്‍ കേസ് പരിഗണിക്കുന്ന ബെഞ്ചിന് മുന്നില്‍ കേന്ദ്ര സര്‍ക്കാര്‍ വാദിച്ചിരുന്നു. ഇന്നത്തെ കേസിന്റെ തീരുമാനം അനുസരിച്ചാകും കേരളത്തിലെ എംബിബി എസ് പ്രവേശനം ശരിവെക്കണോ വേണ്ടയോ എന്ന് കോടതി തീരുമാനിക്കുക.