വാങ്ങിവച്ച മദ്യം മുഴുവന്‍ കുടിച്ചുതീര്‍ത്തു മകന്‍ അമ്മയെ കിണറ്റിലിട്ടു കൊന്നു

ചെന്നൈ: വീട്ടില്‍ വാങ്ങിവച്ച മദ്യം മുഴുവന്‍ അമ്മ കുടിച്ചുതീര്‍ത്തു ദേഷ്യത്തിനു മകന്‍ അമ്മയെ മര്‍ദ്ദിച്ച ശേഷം കിണറ്റില്‍ തള്ളിയിട്ടു കൊന്നു. തമിഴ്‌നാട്ടിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം.

ടി പി ചതിരത്തെ കൂലിത്തൊഴിലാളിയായ നീലകണ്ഠന്‍ ആണ് അമ്മയെ കൊലപ്പെടുത്തിയത്. തിങ്കളാഴ്ച രാത്രിയാണ് സംഭവം. നീലകണ്ഠന്‍ ഒളിച്ചുവച്ചിരുന്ന മദ്യം അമ്മ കലാവതി എടുത്തു കുടിച്ചതാണ് നീലകണ്ഠനെ പ്രകോപിപ്പിച്ചത്.

തുടര്‍ന്ന് അമ്മയെ പൈപ്പ് കൊണ്ട് ഇയാള്‍ അടിച്ച് അവശയാക്കി. പിന്നീടാണ് കിണറ്റിലേക്ക് തള്ളിയത്. കിണറ്റില്‍ നിന്നുള്ള കലാവതിയുടെ നിലവിളി കേട്ട് ഓടിക്കൂടിയ അയല്‍ക്കാരാണ് അവരെ പുറത്തെടുത്തത്. തുടര്‍ന്ന് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചെങ്കിലും കലാവതി മരണത്തിനു കീഴടങ്ങി.

നീലകണ്ഠനെ പൊലീസ് അറസ്റ്റ് ചെയ്തു. വഴക്കിനിടെ ഇയാള്‍ക്കും പരുക്കേറ്റതായി പോലീസ് പറഞ്ഞു.