അബുദാബി: അബുദാബിയിൽ സ്ഥാപിക്കുന്ന ക്ഷേത്രത്തിന്‍റെ മാതൃക നരേന്ദ്രമോദി അനാച്ഛാദനം ചെയ്തു. ക്ഷേത്രം സദ്ഭാവനയുടെ പ്രതീകമാണെന്നും, ഒരിക്കലും മതസൗഹാർദത്തിന് കോട്ടം ഉണ്ടാക്കരുതെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി അബുദാബി കിരിടീവകാശിക്ക് നന്ദി അറിയിച്ചു.

വൈകിട്ട് ആറിന് ഒമാനിലെ ബോഷർ സുൽത്താൻ ഖാബൂസ്, സ്പോർട്സ് സമുച്ചയത്തിൽ രാജ്യത്തെ 25000 ത്തോളം വരുന്ന ഇന്ത്യന്‍ സമൂഹത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്ത് സംസാരിക്കും.