Asianet News MalayalamAsianet News Malayalam

റോഹിങ്ക്യന്‍ പ്രശ്നത്തില്‍ മ്യാന്‍മര്‍ സര്‍ക്കാറിനൊപ്പമെന്ന് തായ്‍ലന്‍റ്

thailand says closely watching myanmar crisis ready to provide aid
Author
First Published Oct 1, 2017, 12:49 PM IST

ബാങ്കോക്ക്: മ്യാന്‍മറിലെ റോഹിങ്ക്യന്‍ വിഷയത്തില്‍ നിലപാടറിയിച്ച് തായ്‍ലന്‍റ് ഗവണ്‍മെന്‍റ്. അയല്‍ രാജ്യമായ മ്യാന്‍മറില്‍ സംഭവിച്ചു കൊണ്ടിരിക്കുന്ന കാര്യങ്ങള്‍ നിരീക്ഷിക്കുകയാണെന്നും ആവശ്യമായ സഹായങ്ങള്‍ മ്യാന്‍മറിലെയും ബംഗ്ലാദേശിലെയും ഗവണ്‍മെന്‍റുകള്‍ക്ക് നല്‍കുമെന്നും തായ്‍ലന്‍റ് വിദേശ്യകാര്യ മന്ത്രാലയം പറഞ്ഞു. കഴിഞ്ഞ മാസമാണ് റോഹിങ്ക്യകള്‍ താമസിക്കുന്ന രാഖൈനില്‍ കലാപം തുടങ്ങിയത്. 

റോഹിങ്ക്യന്‍ പട്ടാളം മ്യാന്‍മര്‍ സൈന്യത്തെ ആക്രമിച്ചതിന തുടര്‍ന്നാണ് സൈന്യം തിരിച്ചടിച്ചതെന്നാണ് സര്‍ക്കാറിന്റെ ഔദ്യോഗിക വിശദീകരണം. റോഹിങ്ക്യകളെ അനധികൃത കുടിയേറ്റക്കാരായാണ് തായ് ഗവണ്‍മെന്‍റ് കാണുന്നത്. യാതൊരു തരത്തിലുള്ള സംരക്ഷണവും റോഹിങ്ക്യകള്‍ക്ക് നല്‍കുന്നില്ല. എന്നാല്‍ റോഹിങ്ക്യകളെ ദുരിതത്തിലേക്ക് തള്ളി വിടരുതെന്ന് കഴിഞ്ഞ ആഴ്ച ആംനസ്റ്റി ഇന്‍റര്‍നാഷണല്‍ ആവശ്യപ്പെട്ടിരുന്നു.

 മ്യാന്‍മറിലെ അഭയാര്‍ത്ഥികള്‍ക്ക് എല്ലാ കാലവും തായ് ഗവണ്‍മെന്‍റ് അഭയം നല്‍കിയിട്ടുണ്ട്. തായ്- മ്യാന്‍മര്‍ ബോര്‍ഡറില്‍ 100,000 അഭയാര്‍ത്ഥികള്‍ താമസിക്കുന്നു. എന്നാല്‍ ഇവര്‍ ദശകങ്ങള്‍ക്ക് മുന്‍പ് ഇവിടെ താമസമാക്കിയവരാണെന്നും വിദേശ കാര്യ മന്ത്രാലയം പറയുന്നു. ആസിയാനില്‍ (ASEAN) അംഗമായ തായ്‍ലന്‍റ് മ്യാന്‍മര്‍ വിഷയത്തില്‍ ആസിയാന്‍റെ നിലപാടിനോട് യോജിക്കുന്നു എന്നു വ്യക്തമാക്കിയിരുന്നു. മ്യാന്‍മറിലെ സുരക്ഷാ സേനകള്‍ക്ക് നേരയുണ്ടായ ആക്രമണത്തെ അപലപിക്കുകയാണ് ആസിയാന്‍ ചെയ്തതത്.
 

Follow Us:
Download App:
  • android
  • ios