കൊച്ചി:സോളാര്‍ തട്ടിപ്പിനെക്കുറിച്ച് അന്വേഷിച്ച ജസ്റ്റിസ് ശിവരാജന്‍ കമ്മീഷൻ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ നിന്നും തനിക്കെതിരെയുള്ള അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഹൈക്കോടതിയെ സമീപിച്ചു. ഹര്‍ജി ഫയലില്‍ സ്വീകരിച്ച ഹൈക്കോടതി ഇത് തിങ്കളാഴ്ച്ച പരിഗണിക്കും. 

സോളാര്‍ തട്ടിപ്പിന്‍റെ കാലത്ത് അഭ്യന്തരമന്ത്രിയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ രക്ഷിക്കാന്‍ വഴിവിട്ട നീക്കങ്ങള്‍ നടത്തിയെന്നായിരുന്നു കമ്മീഷന്‍ രിപ്പോര്‍ട്ട്.