കശ്‍മീരിലെ അനന്ദനാഗ് ജില്ലയില്‍ ഇന്ന് പുലര്‍ച്ചെയാണ് ഏറ്റുമുട്ടലുണ്ടായത്.

കശ്‍മീരില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് തീവ്രവാദികള്‍ കൊല്ലപ്പെട്ടു. ഒരു പൊലീസുകാരനും വീരമൃത്യുവരിച്ചു. ഇന്ന് രാവിലെയുണ്ടായ ഏറ്റമുട്ടലില്‍ രണ്ട് പ്രദേശികള്‍ക്കും പരിക്കേറ്റതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

കശ്‍മീരിലെ അനന്ദനാഗ് ജില്ലയില്‍ ഇന്ന് പുലര്‍ച്ചെയാണ് ഏറ്റുമുട്ടലുണ്ടായത്. മൂന്ന് തീവ്രവാദികള്‍ ഇവിടെ ഒളിച്ചിരിക്കുന്നുവെന്ന വിവരം ലഭിച്ചെത്തി സൈനികര്‍ക്ക് നേരെ ഇവര്‍ തീവ്രവാദികള്‍ വെടിവെച്ചു. ഈ ആക്രമണത്തിലാണ് ഒരു പൊലീസുകാരന് ജീവന്‍ നഷ്‌ടമായത്. തുടര്‍ന്ന് നടത്തിയ പ്രത്യാക്രമണത്തില്‍ മൂന്ന് ഭീകരരെയും വധിച്ചതായി ജമ്മു കശ്‍മീര്‍ ഡിജിപി സ്ഥിരീകരിച്ചു.