അമിത് ഷാ എന്നൊക്കെ അവകാശവാദം ഉന്നയിച്ചോ, അന്നൊക്കെ TMC നേട്ടം ഉണ്ടാക്കിയെന്നുംപരിഹാസം
കൊല്‍ക്കത്ത: ബംഗാളില്‍ അവസാന ഘട്ട വോട്ടെടുപ്പ് പുരോഗമിക്കെ ബിജെപിയെ വെല്ലുവിളിച്ച് TMC രംഗത്ത് ബംഗാളിൽ എല്ലായിടത്തും മോദി തന്നെ മത്സരിക്കുന്നു എന്ന് ബിജെപി പറയുന്നു മമത ജയിച്ചാൽ മോദി രാജി വയ്ക്കുമോ എന്ന് ഡെറിക് ഒബ്റി.ബംഗാളിൽ ബിജെപി തൂത്ത് വാരുമെന്ന അവകാശവാദത്തെ പരിഹസിച്ച് അഭിഷേക് ബാനർജിയും രംഗത്തെത്തി അമിത് ഷാ എന്നൊക്കെ അവകാശവാദം ഉന്നയിച്ചോ, അന്നൊക്കെ TMC നേട്ടം ഉണ്ടാക്കി ഇത്തവണയും ആവർത്തിക്കും ബിജെപി 50 സീറ്റിൽ താഴെ ഒതുങ്ങും എന്നും അദ്ദേഹം പറഞ്ഞു
കേന്ദ്ര ഏജൻസികൾക്ക് എതിരെ മമത ബാനർജി കടുത്ത വിമര്‍ശനം ഉന്നയിച്ചു പുറത്ത് നിന്നെത്തിയ പല നിരീക്ഷകരും ബിജെപി ഏജൻ്റുമാരായി പ്രവർത്തിക്കുന്നു Tmc കൊടികൾ എല്ലായിടത്തും നീക്കം ചെയ്യുന്നു ഇത്തരം അന്തരീക്ഷത്തിൽ എങ്ങനെ ആളുകൾ വോട്ട് ചെയ്യും പ്രവർത്തകരെ എല്ലാം കസ്റ്റഡിയിൽ എടുക്കുകയാണെന്നും അവര്‍ കുറ്റപ്പെടുത്തി
ബംഗാൾ നിയമസഭ തെരഞ്ഞെടുപ്പ് നിരീക്ഷകൻ ഐപിഎസ് ഉദ്യോഗസ്ഥൻ അജയ്പാൽ ശർമയുടെ നിയമനത്തില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിയമനത്തെ ചോദ്യം ചെയ്ത് സുപ്രീംകോടതിയിൽ പൊതുതാൽപ്പര്യ ഹർജി. ഐപിഎസ് ഉദ്യോഗസ്ഥൻ പക്ഷപാതപരമായി ആണ് പെരുമാറുന്നത് എന്നും സ്ഥാനാർത്ഥികളെ ഭീഷണിപ്പെടുത്തുന്നു എന്നും ഹർജിയില്‍ പറയുന്നു.


