ഇന്നലെ പൊതുദർശനത്തിനിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ച രണ്ടാമത്തെ ആളെ തിരിച്ചറിഞ്ഞിട്ടില്ല
ചെന്നൈ: കരുണാനിധിയുടെ മരണത്തിന് ശേഷം തമിഴ്നാട്ടിലെ ജന ജീവിതം സാധാരണ നിലയിലേക്ക്. ബസുകൾ നിരത്തിലിറങ്ങുകയും, കട കമ്പോളങ്ങൾ തുറക്കുകയും ചെയ്തിട്ടുണ്ട്. സ്കൂളുകളും പ്രവർത്തിക്കും. കരുണാനിധിയുടെ മരണത്തെ തുടർന്ന് ഇന്നലെ ഹർത്താലിന് സമാനമായ അവസ്ഥയായിരുന്നു തമിഴ്നാട്ടിൽ.
ഒരാഴ്ചത്തേക്ക്ഔദ്യോഗിക ദുഖാചരണം ആയതിനാൽ സർക്കാർ പരിപാടികൾ ഒന്നും ഉണ്ടായിരിക്കില്ല. അതേ സമയം ഇന്നലെ പൊതുദർശനത്തിനിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ച രണ്ടാമത്തെ ആളെ തിരിച്ചറിഞ്ഞിട്ടില്ല. ഏകദേശം 60 വയസ് പ്രായം തോന്നിക്കുന്ന ആളാണിത്.
എന്നോർ സ്വദേശിനി ചെമ്പകമാണ് മരിച്ച ആദ്യത്തെ ആൾ. വിവിധ ഇടങ്ങളിൽ ഉണ്ടായ തിക്കിലും തിരക്കിലും പൊലീസ് ലാത്തിച്ചാർജിലുമായി 50 ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ട്.
