ആലപ്പുഴ എസി റോഡില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ഇത് വഴിയുള്ള ഗതാഗതം നിലച്ചു

ആലപ്പുഴ: കനത്ത മഴയില്‍ ആലപ്പുഴയിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിൽ. ജില്ലയില്‍ അടിയന്തരമായി ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കാൻ കലക്ടര്‍ നിർദ്ദേശം നല്‍കി. കുട്ടനാട്ടിലെ മിക്കയിടങ്ങളിലും ഗതാഗതം സ്തംഭിക്കുന്ന അവസ്ഥയാണ്. നിരവധി വീടുകളിൽ വെള്ളം കയറി. പല ഇടങ്ങളിലും മരം കടപുഴകി വീണു. ആറാട്ടുപുഴയിൽ കടൽക്ഷോഭവും രൂക്ഷമാണ്. കുട്ടനാട്, കാർത്തികപ്പള്ളി, അമ്പലപ്പുഴ, ചേർത്തല താലൂക്കുകളിലാണ് മഴ ദുരിതം വിതക്കുന്നത്. ഇതിനിടെ ആലപ്പുഴ എസി റോഡില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ഇത് വഴിയുള്ള ഗതാഗതം നിലച്ചു.