തൃശ്ശൂര്‍: ചാലക്കുടിയില്‍ ഇന്ന് പുലര്‍ച്ചെ രണ്ട് സ്ത്രീകള്‍ ട്രെയിന്‍ തട്ടി മരിച്ചു. മാവേലിക്കര സ്വദേശികളായ പൊന്നമ്മ, രാഖി എന്നിവരാണ് മരിച്ചത്. ക്ഷേത്ര ദര്‍ശനത്തിനെത്തിയ ഇരുവരും പാളം മുറിച്ചു കടക്കുന്നതിനിടെ അപകടത്തില്‍ പെടുകയായിരുന്നെന്നാണ് പൊലീസിന്റെ പ്രാധമിക നിഗമനം. മൃതദേഹം ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇന്‍ക്വസ്റ്റ് നടപടികള്‍ പുരോഗമിക്കുന്നു. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.