കുമാര്‍ പരശപ്പ തല്‍വാറാണ് ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തതെന്ന് വ്യക്തമായെങ്കിലും തല കണ്ടെത്താനാകാത്തത് ഏവരിലും ആശങ്കയുണര്‍ത്തി. ഇതിനിടയിലാണ് കുമാര്‍ ചാടിയ ട്രെയിന്‍ ബിരൂര്‍ ജംഗ്ഷനിലെത്തിയത്. ട്രെയിന്‍ വീലുകള്‍ കൃത്യമായി തിരിയുന്നില്ലെന്ന് ലോകോ പൈലറ്റ് പറഞ്ഞതിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് എഞ്ചിന്‍ സ്പ്രിങ്ങില്‍ ഒരു തലകുരുങ്ങി കിടക്കുന്നത് കണ്ടെത്തിയത്

ബംഗളുരു: കഴിഞ്ഞ ദിവസം രാത്രിയോടെയാണ സംഭവം നടന്നത്. ചിക്ക്മംഗളൂരുവിലെ ബിരൂര്‍ ജംഗ്ഷനിലേക്കുള്ള ട്രെയിന്‍ റെണേബെന്നൂര്‍ മേഖലയിലെത്തിയപ്പോഴാണ് 31 കാരന്‍ എടുത്തുചാടിയത്. ചിതറിത്തെറിച്ച ശരീരഭാഗങ്ങള്‍ കണ്ടെത്തിയെങ്കിലും തല കണ്ടെത്താനായിരുന്നില്ല. പൊലീസും നാട്ടുകാരുമെല്ലാം തല കണ്ടെത്താനായി പഠിച്ച പണിയെല്ലാം നോക്കിയെങ്കിലും നിരാശയായിരുന്നു ഫലം.

കുമാര്‍ പരശപ്പ തല്‍വാറാണ് ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തതെന്ന് വ്യക്തമായെങ്കിലും തല കണ്ടെത്താനാകാത്തത് ഏവരിലും ആശങ്കയുണര്‍ത്തി. ഇതിനിടയിലാണ് കുമാര്‍ ചാടിയ ട്രെയിന്‍ ബിരൂര്‍ ജംഗ്ഷനിലെത്തിയത്. ട്രെയിന്‍ വീലുകള്‍ കൃത്യമായി തിരിയുന്നില്ലെന്ന് ലോകോ പൈലറ്റ് പറഞ്ഞതിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് എഞ്ചിന്‍ സ്പ്രിങ്ങില്‍ ഒരു തലകുരുങ്ങി കിടക്കുന്നത് കണ്ടെത്തിയത്.

ഇക്കാര്യം റെയില്‍വേ പൊലീസിനെ അറിയിച്ചതോടെയാണ് റെണേബെന്നൂരില്‍ ആത്മഹത്യ ചെയ്ത യുവാവിന്‍റെ തലയാണ് ഇതെന്ന് വ്യക്തമായത്. റെണേബെന്നൂരില്‍ നിന്ന് 110 കിലോമീറ്റര്‍ അകലെയാണ് ബിരൂര്‍ ജംഗ്ഷന്‍. കുമാര്‍ പരശപ്പയുടെ തലയും കൊണ്ടായിരുന്നു ട്രെയിന്‍ ഇത്രയും ദൂരം ഓടിയെത്തിയത്.