അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങളില്‍ റഷ്യന്‍ പ്രസിഡന്‍റ് വ്ലാദിമിര്‍ പുടിനെ പിന്തുണച്ച് ഡോണള്‍ഡ് ട്രംപ്. തെരഞ്ഞെടുപ്പില്‍ റഷ്യ ഇടപെട്ടിട്ടില്ലെന്നും തുടരെ ആരോപണം ഉന്നയിക്കുന്നവര്‍ പുടിനെ അപമാനിക്കുകയാണെന്നും ട്രംപ് വ്യക്തമാക്കി.
പ്രഡിസന്‍റ് തെരഞ്ഞെടുപ്പിന് പിന്നാലെ ഉയര്‍ന്ന റഷ്യന്‍ ഇടപെടല്‍ ആരോപണം പൂര്‍ണമായും തള്ളിയാമ് ഡോണള്‍ഡ് ട്രംപ് പുടിന് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നുത്. താന്‍ പുച്ചിനുമായി സംസാരിച്ചുവെന്നും ഈ ആരോപണങ്ങളില്‍ പങ്കില്ല എന്ന് പുച്ചിന്‍ വ്യക്തമാക്കിയെന്നുമാണ് ട്രംപിന്‍റെ വിശദീകരണം. തുടരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ റഷ്യന്‍ പ്രസിഡന്‍റിനെ അഫമാനിക്കുകയാണെന്നും ട്രംപ് പറഞ്ഞു. റഷ്യയുമായുള്ള സഹകരണം ഏറെ പ്രധാനപ്പെട്ടതാണ്. വടക്കൻ കൊറിയക്കെതിരായ നീക്കങ്ങള്‍ക്ക് റഷ്യൻ സഹകരണം സഹായകമാകും. ട്രംപ് വ്യക്തമാക്കി.
വിയറ്റ്നാമില്‍ നടന്ന അപെക് ഉച്ചകോടിക്കിടെ ഇരു നേതാക്കളും മൂന്ന തവണ തമ്മില്‍ക്കണ്ടെന്ന റിപ്പോര്‍ട്ട് പുറത്തു വന്നതിന് പിന്നാലെയാണ് പുച്ചിന് ഗുഡ് സര്‍ട്ടിഫിക്കറ്റുമായി ട്രംപിന്‍റെ രംഗപ്രവേശം. സിറിയൻ പ്രശ്നത്തില്‍ സഹകരിക്കാന്‍ റഷ്യയും അമേരിക്കയും തമ്മിൽ ധാരണയായതായും ട്രംപ് വ്യക്തമാക്കി. പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ റഷ്യയുടെ ഇടപെടല്‍ ഉണ്ടെന്ന റിപ്പോര്‍ട്ടുകളെ തുടക്കം മുതല്‍ ട്രംപ് തള്ളിപ്പറയുന്നുണെങ്കിലും ഇക്കാര്യത്തില്‍ ശക്തമായി നിലപാടടെടുക്കുന്നത് ഇതാദ്യമായാണ്.
റഷ്യന്‍ ഇടപെടല്‍ ഡെമോക്രാറ്റുകളുടെ സൃഷ്ടിയാണെന്നും ട്രംപ് ആരോപിച്ചു. ഇക്കാര്യത്തില്‍ അമേരിക്കന്‍ റഹസ്യാന്വേഷണ ഏജന്‍സികള്‍ പുറത്തുവിട്ട വിവരത്തേയും ട്രംപ് തള്ളിപ്പറഞ്ഞിട്ടുണ്ട്. അതേസമയം ആരോപണത്തില്‍ സെനറ്റ് അനേവഷണം നടക്കുന്നതിനിടെ വിഷയത്തില്‍ ട്രംപ് സ്വാകരിച്ച പരസ്യ നിലപാട് വിമര്‍ശനത്തിന് ഇടയാക്കിയിട്ടുണ്ട്.
