ടിടിവി ദിനകരന്‍റെ പാർട്ടിക്ക് കുക്കർ ചിഹ്നം അനുവദിച്ചത് സുപ്രീം കോടതി സ്റ്റേ ചെയ്തു.
ചെന്നൈ: ടിടിവി ദിനകരന് പ്രഷര് കുക്കര് തെരഞ്ഞെടുപ്പ് ചിഹ്നമായി ഉപയോഗിക്കാനാകില്ലെന്ന് സുപ്രീംകോടതി. സുപ്രീം കോടതിയുടെ ആണ് നടപടി. ടിടിവി ദിനകരന്റെ പാർട്ടിക്ക് കുക്കർ ചിഹ്നം അനുവദിച്ചത് സുപ്രീം കോടതി സ്റ്റേ ചെയ്തു.
അണ്ണാ ഡി.എം.കെ. നല്കിയ ഹർജിയിലാണ് നടപടി. നേരത്തെ ദില്ലി ഹൈക്കോടതിയാണ് ടി.ടി.വി. ദിനകരന്റെ അമ്മ മക്കൾ മുന്നേറ്റ കഴകത്തിന് പ്രഷർ കുക്കർ ചിഹ്നം നല്കാമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് നിർദ്ദേശം നല്കിയത്.
