ട്രക്ക് പാലത്തില്‍ നിന്ന് താഴേയ്ക്ക് വീണ് 20 മരണം പാലത്തിന് അടിയില്‍ താമസിച്ചിരുന്നവരുടെ മേലാണ് ട്രക്ക് വീണത്

മധ്യപ്രദേശ്: പാലത്തിന് മുകളില്‍ നിന്ന് ട്രക്ക് താഴേയ്ക്ക് വീണ് 20 പേര്‍ മരിച്ചു. മുപ്പതിലധികം പേര്‍ക്ക് പരിക്കേറ്റു. അമിത വേഗതയില്‍ വന്ന വാഹനം നിയന്ത്രണം വിട്ട് പാലത്തിന്റ കൈവരി തകര്‍ത്ത് താഴേയ്ക്ക് വീഴുകയായിരുന്നു. സോണ്‍ നദിക്ക് കുറുകെയുള്ള ജോദ്ദാഹാ പാലത്തില്‍ നിന്നായിരുന്നു ട്രക്ക് താഴേയ്ക്ക് വീണത്. അമേലിയ എന്ന സ്ഥലത്ത് വച്ചായിരുന്നു അപകടം. 

ഇന്ന് പുലര്‍ച്ചെയായിരുന്നു അപകടം. പാലത്തിന് താഴേയുള്ള പുമ്പോക്കില്‍ താമസിച്ചിരുന്നവരുടെ മുകളിലേയ്ക്കാണ് ട്രക്ക് പതിച്ചത്. ഇനിയും ട്രക്കിനടിയില്‍ ആളുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും അതിനാല്‍ മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നും അധികൃതര്‍ പറഞ്ഞു. കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് 2 ലക്ഷം രൂപ വീതവും പരിക്കേറ്റവര്‍ക്ക് അമ്പതിനായിരം രൂപയും മധ്യപ്രദേശ് സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു.