മരണകാരണം ഏതെങ്കിലും തരത്തിലുള്ള പനി ആണെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.
കോഴിക്കോട്: ചങ്ങരോത്ത് പനി ബാധിച്ച് രണ്ട് പേർ മരിച്ചു. സഹോദരങ്ങളായ സൂപ്പിക്കടയിൽ സാലിഹ്, സാബിത്ത് എന്നിവരാണ് മരിച്ചത്. ഒരാഴ്ച മുൻപാണ് സാലിഹ് മരിച്ചത്. അനിയൻ സാബിത്ത് ഇന്ന് രാവിലെയോടെ മരണപ്പെട്ടു. എന്നാൽ മരണകാരണം ഏതെങ്കിലും തരത്തിലുള്ള പനി ആണെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. മറ്റേതെങ്കിലും രോഗം ബാധിച്ച് അവസാന ഘട്ടത്തിൽ പനിയായതാവെമെന്നാണ് ആരോഗ്യ വകുപ്പിന്റെ പ്രാഥമിക നിഗമനം. സാമ്പിളുകൾ ശേഖരിച്ച് പരിശോധന നടത്തുകയാണെന്നും ഫലം വന്ന ശേഷമേ രോഗകാരണം സ്ഥിരീകരിക്കാനാവൂ എന്നും ഡി.എം.ഒ പറഞ്ഞു.
