കുണ്ടറ പീഡനക്കേസില്‍ അറസ്റ്റിലായ വിക്ടറിന്റെ അയല്‍വാസിയായിരുന്ന 14 വയസ്സുകാരനെ കൊലപ്പെടുത്തിയെന്നാണ് കുട്ടിയുടെ അമ്മ പരാതി നല്‍കിയിരിക്കുന്നത്. ഏഴ് വര്‍ഷമായി കാര്യമായ പുരോഗതി ഇല്ലാതിരുന്ന കേസില്‍ പുതിയ പരാതി ലഭിച്ചതോടെ പുനരന്വേഷണത്തിന് ഉത്തരവിട്ടു. കൊട്ടാക്കര ഡി.വൈ.എസ്.പിക്കാണ് അന്വേഷണച്ചുമതല. ഇതിനിടെ വിക്ടര്‍ മറ്റൊരു പെണ്‍കുട്ടിയേയും ബലാത്സംഗം ചെയ്തുവെന്ന പരാതിയും പൊലീസിന് ലഭിച്ചിട്ടുണ്ട്. ബന്ധുവായ മറ്റൊരു പെണ്‍കുട്ടിയെയാണ് ഇയാള്‍ പീഡിപ്പിച്ചത്. ഇത് സംബന്ധിച്ച് പൊലീസ് ഇന്ന് രാവിലെ കേസ് രജിസ്റ്റര്‍ ചെതിട്ടുണ്ട്. കേസുകളില്‍ കൂടുതല്‍ ചോദ്യം ചെയ്യാന്‍ ഇയാളെ പൊലീസ് ഇയാളെ ഇന്ന് കസ്റ്റഡിയില്‍ വാങ്ങും.