കർണാടകത്തിൽ ഭരണം പിടിക്കാനുള്ള നീക്കങ്ങള്‍ ശക്തമാക്കി ബിജെപി. രണ്ട് കോൺഗ്രസ് എംഎല്‍എമാർ കൂടി ബിജെപിക്കൊപ്പമെന്ന് സൂചന. ഇവർ മുംബൈയിലെ ഹോട്ടലിൽ എത്തിയേക്കും.

ബെംഗളൂരു: കർണാടകത്തിൽ ഭരണം പിടിക്കാനുള്ള നീക്കങ്ങള്‍ ശക്തമാക്കി ബിജെപി. രണ്ട് കോൺഗ്രസ് എംഎല്‍എമാർ കൂടി ബിജെപിക്കൊപ്പമെന്ന് സൂചന. ഇവർ മുംബൈയിലെ ഹോട്ടലിൽ എത്തിയേക്കും. അതിനിടെ ഹോട്ടലിലുള്ള എംഎൽഎ മാരുമായി ബിജെപി നേതാക്കൾ വഴി യെദ്യൂരപ്പ ആശയവിനിമയം നടത്തി. എംഎൽഎമാർ പുറത്ത് പോകാതിരിക്കാൻ ശ്രദ്ധ നൽകണം എന്ന് ബിജെപി നേതാക്കൾക്ക് നിർദേശം നല്‍കിയിട്ടുണ്ട്.

 ഹോട്ടലിന്റെ ആറാം നിലയിലാണ് എംഎൽഎമാരെ താമസിപ്പിച്ചിരിക്കുന്നത്. ഇന്ന് രാവിലെ ഒരു കോൺഗ്രസ് എംഎൽഎ കൂടി സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിച്ച് ബിജെപി ക്യാമ്പിലെത്തിയിരുന്നു.

Read More - കർണാടകയില്‍ നിര്‍ണായക നീക്കങ്ങള്‍; ഒരു കോണ്‍ഗ്രസ് എംഎല്‍എ കൂടി ബിജെപി പാളയത്തില്‍

കോൺഗ്രസ് എംഎൽഎയായ പ്രതാപ് ഗൗഢ പാട്ടീൽ ആണ് ഇന്ന് പുലർച്ചയോടെ മുംബൈയിലെ ഹോട്ടലിൽ എത്തിച്ചേർന്നത്. നിലവില്‍ ഏഴ് കോണ്‍ഗ്രസ് എംഎല്‍എമാരാണ് മുംബൈയില്‍ ഉള്ളതെന്നാണ് വിവരം. ഇവരെ തിരിച്ചെത്തിക്കാന്‍ കോണ്‍ഗ്രസ് ശ്രമം തുടരുന്നുണ്ട്. ആഭ്യന്തര മന്ത്രി എംബി പാട്ടിൽ ഇവരുമായി മുംബൈയിൽ എത്തി കൂടിക്കാഴ്ച നടത്തും. 13 എം എൽ എമാരെയെങ്കിലും രാജിവെപ്പിച്ചാൽ മാത്രമേ ബിജെപിക്ക് സർക്കാരുണ്ടാക്കാൻ വഴിതെളിയൂ.

Read More - മൂന്നുപേരെ ബിജെപി റാ‌ഞ്ചിയാല്‍ ബിജെപിയുടെ ആറുപേരെ റാഞ്ചുമെന്ന് കോണ്‍ഗ്രസ്

അതേസമയം കർണാടകത്തിൽ കോൺഗ്രസ്‌ ജെ ഡി എസ് എം എൽ എമാരെ ഇന്ന് ബിഡദിയിലെ റിസോർട്ടിലേക്ക് മാറ്റിയേക്കും. മുഴുവൻ എം എൽ എമാർക്കും ബെംഗളൂരുവിൽ എത്താൻ നിർദേശം നൽകിയിട്ടുണ്ട്. എം എൽ എമാരെ നിരീക്ഷിക്കാൻ മൂന്ന് മന്ത്രിമാരെ ജെഡിഎസ് നിയോഗിച്ചു. ബിജെപി, എംഎൽഎമാർ ഹരിയാനയിൽ തുടരുകയാണ്.