മലപ്പുറം: മുന്‍ തെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് ആദ്യ റൗണ്ടുകളില്‍ പ്രതീക്ഷിച്ച ലീഡ് വേങ്ങരയില്‍ നേടാന്‍ യുഡിഎഫിന് സാധിച്ചില്ല. എ ആര്‍ നഗര്‍ പഞ്ചായത്തില്‍ മികച്ച ലീഡ് നേടാറുള്ള ലീഗിന് ഇത്തവണ മൂവായിരത്തോളം വോട്ടിന്റെ ലീഡ് മാത്രമാണുള്ളത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പി കെ കുഞ്ഞാലിക്കുട്ടിയും, പാര്‍ലമെന്റ് തെരഞ്ഞെടുപ്പുകളിലും മികച്ച ലീഡാണ് ഇവിടെനിന്ന് യുഡിഎഫിന് ലഭിക്കാറുള്ളത്. ശക്തമായ അടിയൊഴുക്ക് ഈ പഞ്ചായത്തില്‍ ഉണ്ടായിട്ടുണ്ടെന്നാണ് രാഷ്‌ട്രീയനിരീക്ഷകരുടെ വിലയിരുത്തല്‍. ലീഗിന്റെ ഭൂരിപക്ഷം കുറയാന്‍ ഇത് കാരണമാകുമെന്നാണ് സൂചന.