ഇന്ന് യുഡിഎഫ് യോഗം

തിരുവനന്തപുരം:ഇന്ന് വൈകിട്ട് മൂന്നിന് കന്‍റോണ്‍മെന്‍റ് ഹൗസില്‍ യുഡിഎഫ് യോഗം. നിയമസഭ തീരുന്ന സാഹചര്യത്തിൽ സർക്കാരിനെതിരെ പൊതുവായി കൈക്കൊള്ളേണ്ട സമരങ്ങൾ യോഗം തീരുമാനിക്കും. പൊലീസിലെ ദാസ്യപ്പണി,ആഭ്യന്തര വകുപ്പിന്‍റെ വീഴ്ചകൾ, നെൽവയൽ തണ്ണീർത്തട നിയമ ഭേദഗതി അടക്കമുള്ള വിഷയങ്ങൾ സമാരായുധമാക്കാനാണ് നീക്കം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അതേസമയം കോണ്‍ഗ്രസിനുള്ളിലെ പ്രശ്നങ്ങള്‍ നീളുന്നതില്‍ ഘടകകക്ഷികള്‍ക്ക് അതൃപ്തിയുണ്ട്. തമ്മിലടി മുന്നണി ഐക്യത്തെ ബാധിക്കുമെന്ന മുന്നറിയിപ്പും ഘടകകക്ഷികള്‍ നല്‍കും.