സിറിയ: ആഭ്യന്തര യുദ്ധം രൂക്ഷമായ സിറിയയിൽ 30 ദിവസത്തെ വെടിനിർത്തലിന് ഐക്യരാഷ്ട്ര രക്ഷാസമിതി അനുമതി നൽകി. വൈദ്യസഹായമെത്തിക്കാൻ വെടിനിര്ത്തൽ അനിവാര്യമാണെന്ന് റെഡ് ക്രോസ് അടക്കമുള്ള സന്നദ്ധസംഘടനകൾ ആവശ്യപ്പെട്ടിരുന്നു. ഒരാഴ്ചക്കിടെ സിറിയൻ സൈന്യത്തിന്റെ ബോംബാക്രമണത്തിൽ 500 ലധികം പേരാണ് കൊല്ലപ്പെട്ടത്.
വെടിനിർത്തലാവശ്യപ്പെട്ടുള്ള പ്രമേയത്തിലെ ചില വരികളിൽ റഷ്യ മാറ്റങ്ങൾ ആവശ്യപ്പെട്ടിതിനെ തുടർന്ന് നേരത്തെ വോട്ടിംഗ് മാറ്റിവച്ചിരുന്നു. യുദ്ധം രൂക്ഷമായപ്പോൾ സിറിയ ' ഭൂമിയിലെ നരകമാണെന്ന് ' ഐക്യരാഷ്ട്ര സഭാ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടരസ് പ്രതികരിച്ചിരുന്നു.
