പുറ്റിങ്ങല്‍ ദുരന്തത്തില്‍ കേന്ദ്രം പ്രഖ്യാപിച്ച ധനസഹായം ഇനിയും ബന്ധപ്പെട്ടവര്‍ക്ക് ലഭിക്കാത്തതിന്‍റെ കാരണം ആരാഞ്ഞപ്പോഴാണ് കേന്ദ്ര ആരോഗ്യമന്ത്രി സംസ്ഥാനത്തിനെതിരെ രൂക്ഷ വിമര്‍ശം ഉന്നയിച്ചത്. ദുരന്തത്തിന്‍റെ യഥാര്‍ത്ഥ ചിത്രം കേന്ദ്രത്തിന് മുന്നില്‍ സംസ്ഥാനം അവതരിപ്പിച്ചിട്ടില്ല. സഹായധനം വൈകുന്നതിന്‍റെ കാരണം മറ്റൊന്നല്ലെന്നും ജെപി നദ്ദ വിശദീകരിച്ചു. ആരോഗ്യ രംഗത്തടക്കം വലിയ വിഹിതമാണ് കേന്ദ്രം അനുവദിച്ചത്. മുന്‍തവണത്തേക്കാള്‍ പത്ത് ശതമാനം അധികം വിഹിതമാണ് പതിനാലാം ധനകാര്യ കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രകാരം കേരളത്തിന് കിട്ടിയത്. പക്ഷേ ഈ തുക വേണ്ട രീതിയില്‍ വിനിയോഗിച്ചിട്ടില്ലെന്നും ജെപി നദ്ദ കുറ്റപ്പെടുത്തി.

നരേന്ദ്രമോദി സര്‍ക്കാര്‍ രണ്ട് വര്‍ഷം പൂര്‍ത്തിയാക്കുന്നതിന്‍റെ ഭാഗമായി സംസ്ഥാനത്ത് ആരോഗ്യ രംഗത്തടക്കം കൂടുതല്‍ വികസനപദ്ധതികളെത്തുമെന്നും ജെപി നദ്ദ വ്യക്തമാക്കി. പുതിയ സര്‍ക്കാര്‍ വികസനത്തോട് മുഖം തിരിക്കില്ലെന്നാണ് പ്രതീക്ഷയെന്നും ജെപി നദ്ദ പറഞ്ഞു.