ആലുവ പൊലീസ് മർദ്ദനം നടപടി ഇല്ലെങ്കിൽ കുട്ടികളുമായി പൊലീസ് സ്റ്റേഷനിൽ നിരാഹാരം ഉസ്മാന്‍റെ ഭാര്യ ഏഷ്യാനെറ്റ് ന്യൂസിനോട്
ആലുവ: തന്റെ ഭര്ത്താവിനെ ക്രൂരമായി മര്ദ്ദിച്ച് അവശനാക്കിയ സംഭവത്തില് പൊലീസുകാര്ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് മര്ദ്ദനമേറ്റ ഉസ്മാന്റെ ഭാര്യ ഫെബീന. ഉസ്മാനെ പ്രതിയാക്കി കുറ്റക്കാരായ പൊലീസുകാരെ സംരക്ഷിക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്നും ഫെബീന ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പൊലീസുകാർക്ക് എതിരെ നടപടി എടുത്തില്ലെങ്കിൽ കുട്ടികളുമായി എടത്തല പൊലീസ് സ്റ്റേഷനിൽ നിരാഹാരം ഇരിക്കും. ഉസ്മാന്റെ ചികിത്സ ചെലവ് സർക്കാർ ഏറ്റെടുക്കണമെന്നും ഫെബീന വ്യക്തമാക്കി.
പൊലീസ് കസ്റ്റഡിയിലും തനിക്ക് ക്രൂരമർദ്ദനം ഏക്കേണ്ടിവന്നെന്ന് ഉസ്മാൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞിരുന്നു.എടത്തല സ്റ്റേഷന്റെ മുകളിൽ കൊണ്ടുപോയി പൊലീസുകാർ കാലുകൾക്കിടയിൽ പിടിച്ച് തന്നെ കൂട്ടത്തോടെ മർദ്ദിച്ചു. എട്ടത്തല റോഡിൽവെച്ച് തന്നെ ആദ്യം മർദ്ദിച്ചതും പൊലീസുകാരാണെന്നും മുഖ്യമന്ത്രി പറഞ്ഞത് തെറ്റാണെന്നും ഉസ്മാൻ ഏഷ്യാനെറ്റ് ന്യൂസിനോട് വ്യക്തമാക്കിയിരുന്നു. കുഞ്ചാട്ടുകര കവലയിൽ റോഡരികിൽ ടൂവീലറിലിരുന്ന് സുഹൃത്തിനോട് സംസാരിക്കുകയായിരുന്ന തന്നെ ആദ്യം മർദിച്ചത് കാറിന്റെ ഡ്രൈവറെന്നും പിന്നീട് വാഹനത്തിലെ മറ്റുള്ളവരും ഇറങ്ങി വന്നു തന്നെ മർദിച്ചുവെന്നും ഉസ്മാൻ പറഞ്ഞു.
