ലക്നോ: ഉത്തർപ്രദേശിലെ ഗോരഖ്പുരിനു പിന്നാലെ ഫറൂഖാബാദിലും പ്രാണവായു കിട്ടാതെ ശിശുകൾ മരിച്ചു. ഫറൂഖാബാദിലെ സർക്കാർ ആശുപത്രിയിലാണ്49 കുട്ടികൾ മരിച്ചത്. കഴിഞ്ഞ ഒരു മാസത്തിനിടെയാണ് കുട്ടികൾ മരിച്ചത്. കുട്ടികൾ മരിക്കാൻ ഇടയായ സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ ജില്ലാ മജിസ്ട്രേറ്റ് ഉത്തരവിട്ടു.
പോഷകാഹര കുറവാണ് കുട്ടികളുടെ മരണത്തിന് കാരണമെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. എന്നാല്‍ ഓക്സിജന്‍ അഭാവമാണ് മരണകാരണമെന്ന് ദേശീയ മാധ്യമങ്ങള്‍ പറയുന്നു.
ഗോരഖ്പുരിലെ ബാബ രാഘവ് ദാസ് ആശുപത്രിയിൽ കഴിഞ്ഞ ഒരു മാസത്തിനിടെ മൂന്നൂറിലധികം കുട്ടികളാണ് മരിച്ചത്. ഇതിൽ ഭൂരിപക്ഷം കുട്ടികളും ഓക്സിജൻ കിട്ടാത്തതിനെ തുടർന്നാണ് മരിച്ചത്. 2017ൽ ഇതുവരെ 1,300 കുട്ടികളാണ് ബിആർഡി ആശുപത്രിയിൽ മരിച്ചത്.
