മലപ്പുറം: വേങ്ങര വീണ്ടും തെരഞ്ഞെടുപ്പ് ചൂടിലേക്ക്. യുഡിഎഫിന്റെ ഉറച്ച മണ്ഡലമാണെങ്കിലും ഇടതു പക്ഷവും ബിജെപിയും പ്രതീക്ഷ കൈവിടാതെ തെരഞ്ഞെടുപ്പിന് ഒരുങ്ങുന്നു. പ്രതീക്ഷിച്ചതു പോലെയെത്തിയ വേങ്ങര നിയമസഭ തെരഞ്ഞെടുപ്പിന് മലപ്പുറം ലോക്‌സഭ ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞ ഉടന്‍ തന്നെ മുന്നണികള്‍ ഒരുക്കം തുടങ്ങിയിരുന്നു. യു ഡി എഫിന്‍റ ഉറച്ച മണ്ഡലത്തില്‍ മലപ്പുറം ലോക്‌സഭ ഉപതെരഞ്ഞെടുപ്പില്‍ കുഞ്ഞാലിക്കുട്ടി നേടിയ വലിയ ഭുരിപക്ഷവും യുഡിഎഫിന് കൂടുതല്‍ കരുത്ത് നല്‍കുന്നു.
വേങ്ങര നിയമസഭമണ്ഡലത്തിലെ ആറു പഞ്ചായത്തുകളില്‍ 3 എണ്ണത്തിലും യു ഡി എഫ് തന്നെയാണ് ഭരിക്കുന്നത്. വേങ്ങരയില്‍ ലീഗ് ഒറ്റക്കും കണ്ണമംഗലത്ത് ലീഗും കോണ്‍ഗ്രസിലെ ഒരു വിഭാഗവും ചേര്‍ന്നുഭരിക്കുന്നു. ചുരുക്കത്തില്‍ ആരു മല്‍സരിച്ചാലും യു ഡി എഫ് വിജയിക്കുന്ന അവസ്ഥ. അതുകൊണ്ടുതന്നെ
സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവും വേഗത്തിലാവും.
എന്നാല്‍ കണക്കുകള്‍ക്കപ്പുറം വേങ്ങരയുടെ രാഷ്‌ടരീയത്തില്‍ മാററത്തിന് അരങ്ങ് ഒരുങ്ങുമെന്നാണ് ഇടതു പക്ഷത്തിന്റെ പ്രതീക്ഷ. ലീഗ് കോണ്‍ഗ്രസ് പടലപ്പിണക്കങ്ങലും മുതലാക്കാനാകും. ബൂത്തുകളിലെ പ്രവര്‍ത്തനങ്ങല്‍ക്ക് ബി ജെ പിയും തുടക്കമിട്ടിട്ടിട്ടുണ്ട് പ്രദേശികമായി മണ്ഡലത്തില്‍ സ്ഥാധീനമുള്ളയാളെ സ്ഥാനാര്‍ഥിയാക്കി. കൂടുതല്‍ വോട്ടുനേടാള്ള തീരുമാനത്തിലാണ് ബിജെപി നേതൃത്വം.
