ബദൌനില്‍ ചികിത്സാ സൌകര്യം ലഭ്യമല്ലെന്ന് കണ്ടതിന് പിന്നാലെ ബിജെപി എംപി മനേകാ ഗാന്ധിയുടെ സഹായം തേടിയ പിഎഫ്എ അംഗങ്ങളോട് ഉടനടി ദില്ലിയിലെത്താന്‍ എംപിയാണ് നിര്‍ദ്ദേശം നൽകിയത്.

ദില്ലി: ഉത്തര്‍ പ്രദേശിലെ ഹാര്‍ഡ് വെയര്‍ കടയില്‍ കയറിയ മൂര്‍ഖന് ഗുരുതര പരിക്ക് സ്വകാര്യ ആംബുലന്‍സില്‍ ദില്ലിയിലെത്തിച്ച് ചികിത്സ ലഭ്യമാക്കി. ശനിയാഴ്ചയാണ് ഉത്തര്‍ പ്രദേശിലെ ബദൌനില്‍ പരിക്കേറ്റ നിലയില്‍ മൂര്‍ഖന്‍ പാമ്പിനെ കണ്ടെത്തുന്നത്. എന്നാല്‍ പാമ്പിന് ആവശ്യമായ ചികിത്സ ലഭ്യമാകുന്ന സൌകര്യങ്ങളില്ലാതെ വന്നതോടെയാണ് ദില്ലിയിലെ എസ്ഐഎസ് കേന്ദ്രത്തിലേക്ക് പ്രത്യേക ആംബുലന്‍സില്‍ മൂര്‍ഖനെ എത്തിച്ചത്.

ഇരുമ്പ് കമ്പിയുമായി പോയ തൊഴിലാളി മൂര്‍ഖനെ കണ്ട് ഭയന്നതിന് പിന്നാലെ താഴെയിട്ട ഇരുമ്പ് കമ്പി തലയില്‍ വീണാണ് മൂര്‍ഖന് പരിക്കേറ്റതെന്നാണ് പീപ്പിള്‍ ഫോര്‍ അനിമല്‍ സംഘടനയുടെ വോളന്‍റിയര്‍മാര്‍ പ്രതികരിക്കുന്നത്. ഇവരാണ് മൂര്‍ഖനെ ദില്ലിയിലേക്ക് കൊണ്ടുവന്നത്. ബദൌനില്‍ ചികിത്സാ സൌകര്യം ലഭ്യമല്ലെന്ന് കണ്ടതിന് പിന്നാലെ ബിജെപി എംപി മനേകാ ഗാന്ധിയുടെ സഹായം തേടിയ പിഎഫ്എ അംഗങ്ങളോട് ഉടനടി ദില്ലിയിലെത്താന്‍ എംപിയാണ് നിര്‍ദ്ദേശം നൽകിയത്.

5000 രൂപ ചെലവിട്ടാണ് മൂര്‍ഖന്‍ വേണ്ടി പ്രത്യേക ആംബുലന്‍സ് ഒരുക്കിയതെന്നാണ് പിഎഫ്എ പ്രസിഡന്റ് വികേന്ദ്ര ശര്‍മ ദേശീയ മാധ്യമങ്ങളോട് വിശദമാക്കിയത്. മുറിവുകൾ സുഖപ്പെട്ടാൽ പാമ്പിനെ തുറന്നുവിടുമെന്ന് പീപ്പിൾ ഫോർ ആനിമൽ സംഘടന വിശദമാക്കി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം