തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന ആശങ്കയുണ്ടാക്കിയെന്നു വി.എസ്. അച്യുതാനന്ദന്‍. മുഖ്യമന്ത്രിയുടെ പ്രസ്താവന ഇടതു മുന്നണിയുടെ നിലപാടിനു വിരുദ്ധമാണെന്നും വി.എസ്. പറഞ്ഞു.

മുല്ലപ്പെരിയാര്‍ വിഷയം പാര്‍ട്ടി സെക്രട്ടേറിയറ്റ് ചര്‍ച്ച ചെയ്തോ എന്നു തനിക്ക് അറിയില്ലെന്നു വി.എസ്. ചൂണ്ടിക്കാട്ടി. എല്‍ഡിഎഫ് ഇക്കാര്യം ചര്‍ച്ചചെയ്ത് വ്യക്തത വരുത്തണം. ഇക്കാര്യം ആവശ്യപ്പെട്ട് അദ്ദേഹം സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനു കത്ത് നല്‍കി.