മുത്തലാഖ് സുപ്രീംകോടതി നിരോധിച്ചിട്ടും അലിഖഡ് സർവകലാശാല പ്രൊഫസർ ഭാര്യയെ വാട്സ് ആപ്പിലൂടെ മുത്തലാഖ് ചൊല്ലിയതായി ആരോപണം. അലിഖഡിലെ സംസ്‍കൃതം വിഭാഗത്തിലെ പ്രൊഫസർ ഖാലിദ് ബിൻ യൂസഫ് ഖാനാണ് ഭാര്യയെ മെസേജിലൂടെ മൊഴിചൊല്ലിയത്.
തന്നെയും രണ്ട് മക്കളെയും വീടിന് പുറത്താക്കിയെന്ന് പ്രൊഫസറിന്റെ ഭാര്യ യസ്‍മീൻ ഖാലിദ് പൊലീസിൽ പരാതി നൽകി. ഡിസംബർ 11നകം നീതി ലഭിച്ചില്ലെങ്കിൽ അലിഖഡ് വിസിയുടെ വീടിന് മുന്നിൽ ആത്മഹത്യ ചെയ്യുമെന്നും പരാതിക്കാരി ഭീഷണിമുഴക്കി. എന്നാൽ വിദ്യാസമ്പന്നയെന്ന് കള്ളം പറഞ്ഞ് തന്നെ വിവാഹം കഴിച്ച യസ്‍മീൻ ഇത്രയും കാലം തന്നെ അപമാനിക്കുകയും മാനസികമായി തളർത്തിയെന്നും പ്രൊഫസർ പറഞ്ഞു.
photo- symbolic representation
