പൂനെയിലെ ഒരു ഐ.ടി കമ്പനിയില്‍ ജോലി ചെയ്തിരുന്ന യുവതി, കഴിഞ്ഞ ദിവസം രാത്രി ഓഫീസില്‍ നിന്ന് ഇറങ്ങിയ ശേഷം ഓഫീസ് വാഹനത്തില്‍ കയറാതെ താമസ സ്ഥലത്തേക്ക് പോവുകയായിരുന്നു. ഓട്ടോറിക്ഷയില്‍ വീട്ടില്‍ പോകുന്നെന്ന് സ്ഥാപനത്തിലെ രജിസ്റ്ററില്‍ രേഖപ്പെടുത്തിയത്. ഓഫീസിന് തൊട്ടടുത്ത് വെച്ചുതന്നെ അജ്ഞാതനായ ഓരാള്‍ മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ച് കുത്തിവീഴ്ത്തുകയായിരുന്നു. മോഷണശ്രമത്തിനിടെയുള്ള ആക്രമണമല്ലെന്ന് പൊലീസ് പറഞ്ഞു. യുവതിയുടെ കൈവശമുണ്ടായിരുന്ന സാധനങ്ങളൊന്നും നഷ്ടപ്പെട്ടിട്ടില്ല. ദൃക്സാക്ഷികള്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അതിന് മുമ്പ് മരണം സംഭവിക്കുകയായിരുന്നു.