Asianet News MalayalamAsianet News Malayalam

ഒരാഴ്ച്ച തുടർച്ചയായി ഫോൺ ഉപയോ​ഗിച്ചു‍; യുവതിക്ക് കൈവിരലുകളുടെ ചലനശേഷി നഷ്ടമായി

 ജോലിയില്‍ നിന്നും ഒരാഴ്ച്ച അവധി എടുത്ത് വീട്ടിൽ വെറുതെ ഇരിക്കുന്ന സമയത്താണ് യുവതി ഫോണ് ദീർഘ നേരം ഉപയോ​ഗിച്ചത്. ഉറങ്ങുമ്പോൾ മാത്രമാണ് യുവതി ഫോൺ കൈയിൽനിന്നും മാറ്റിയത്. എന്നാല്‍ ദിവസങ്ങള്‍ക്ക് ശേഷം യുവതിക്ക് വലതു കൈയിലെ വിരലുകള്‍ വേദനിക്കുകയും വിരലുകള്‍ ഫോണ്‍ പിടിച്ച രീതിയില്‍ ആകുകയും ചെയ്തു.

Woman Unable To Move Her Fingers After Long use of mobile phone
Author
China, First Published Oct 23, 2018, 7:14 PM IST

ബീജിംഗ്: ഒരാഴ്ച്ചയോളം തുടർച്ചയായി മൊബൈല്‍ ഫോൺ ഉപയോഗിച്ച യുവതിയുടെ കൈവിരലുകള്‍ ചലിപ്പിക്കാൻ കഴിയാതെയായെന്ന് റിപ്പോർട്ട്. ചൈനീസ് മാധ്യമങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഹുനാന്‍ പ്രവിഷ്യയിലെ ചാംങ്ഷയിലാണ് സംഭവം. യുവതിയെ വിദ​ഗ്ധ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

ജോലിയില്‍ നിന്നും ഒരാഴ്ച്ച അവധി എടുത്ത് വീട്ടിൽ വെറുതെ ഇരിക്കുന്ന സമയത്താണ് യുവതി ഫോണ് ദീർഘ നേരം ഉപയോ​ഗിച്ചത്. ഉറങ്ങുമ്പോൾ മാത്രമാണ് യുവതി ഫോൺ കൈയിൽനിന്നും മാറ്റിയത്. എന്നാല്‍ ദിവസങ്ങള്‍ക്ക് ശേഷം യുവതിക്ക് വലതു കൈയിലെ വിരലുകള്‍ വേദനിക്കുകയും വിരലുകള്‍ ഫോണ്‍ പിടിച്ച രീതിയില്‍ ആകുകയും ചെയ്തു. വിരലുകള്‍ മടക്കാനോ അനക്കാനോ കഴിഞ്ഞിരുന്നില്ല. തുടർന്ന് യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
 
ഒരോ രീതിയിൽ വിരലുകൾ ചലിപ്പിക്കാതെ വയ്ക്കുമ്പോൾ അനുഭവപ്പെടുന്ന റ്റെനോസിനോവിറ്റിസാണ് യുവതിക്ക് അനുഭവപ്പെട്ടതെന്ന് ഡോക്ടർമാർ പറഞ്ഞു. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് ഡോക്ടര്‍മാര്‍ യുവതിയുടെ കൈവിരലിന്റെ അനക്കം തിരികെ കൊണ്ടു വന്നത്.  

 


 

Follow Us:
Download App:
  • android
  • ios