പ്രളയത്തിന്‍റെ പശ്ചാത്തലത്തിൽ സാമൂഹ്യ സുരക്ഷാ ഇൻഷുറൻസിന് വലിയ പ്രാധാന്യം കേരളം നൽകണമെന്ന് ലോകബാങ്കിന്‍റെ ഇന്ത്യാ തലവൻ. ഇതിനായി സ്വകാര്യ ഇൻഷുറൻസ് മേഖലയുമായി കൈകോർക്കണമെന്നും ജുനൈദ് എം.അഹമ്മദ് ഏഷ്യാനെറ്റ് ന്യസിനോട് പറഞ്ഞു.
തിരുവനന്തപുരം: പ്രളയത്തിന്‍റെ പശ്ചാത്തലത്തിൽ സാമൂഹ്യ സുരക്ഷാ ഇൻഷുറൻസിന് വലിയ പ്രാധാന്യം കേരളം നൽകണമെന്ന് ലോകബാങ്കിന്‍റെ ഇന്ത്യാ തലവൻ. ഇതിനായി സ്വകാര്യ ഇൻഷുറൻസ് മേഖലയുമായി കൈകോർക്കണമെന്നും ജുനൈദ് എം.അഹമ്മദ് ഏഷ്യാനെറ്റ് ന്യസിനോട് പറഞ്ഞു.
കേരളത്തിന് നൽകുന്ന 3,683 കോടിയുടെ വായ്പ ചെലവാക്കാനുദ്ദേശിക്കുന്ന മേഖലകളും അദ്ദേഹം വ്യക്തമാക്കി. സർക്കാർ പണം കൊണ്ടല്ല, വിപണയിലുള്ള ഇൻഷ്വറൻസ് കമ്പനികളുടെ സാധ്യത പ്രയോജനപ്പെടുത്തിയാകണം ദുരന്ത ബാധിതരെ സഹായിക്കാൻ. ഈ മേഖലയിൽ ലോകബാങ്കിന് ഏറെ കാര്യങ്ങൾ ചെയ്യാനാകും. നദികളുടെ പരിപാലനവും ദുരന്തത്തിൽ തകരാത്ത റോഡുകളും ഇനി പരമപ്രധാനമായതുകൊണ്ട് ആ മേഖലയിലും സഹായിക്കുന്നത്.
8 വർഷം വരെ തിരിച്ചടവ് കാലാവധിയുള്ള വായ്പയാണ് അനുവദിക്കന്നത്. പലിശ മൂന്നര ശതമാനത്തോളമാണ്. കെപിഎംജി പോലെയുള്ള സ്ധാനപങ്ങൾ വരുന്നതിൽ താൻ തെറ്റൊന്നും കാണുന്നില്ലെന്നും ജുനൈദ് ആഹമ്മദ് വ്യക്തമാക്കി.
