നിലവില്‍ യുഎഇയില്‍ പുതിയ വീസയ്ക്ക് അപേക്ഷിക്കാൻ നിലവിൽ വീസാ കാലാവധി തീരുന്നതിന് മുൻപ് രാജ്യം വിട്ടശേഷമേ സാധിക്കൂ. ഇന്നു മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ നിയമം അനുസരിച്ച് സമയ ധന നഷ്ടമില്ലാതെ വീസ മാറാം

ഹോങ്കോങ്ങ്: ലോകത്തിലെ ഏറ്റവും വലിയ കടൽപ്പാലം ഒരുക്കി ചൈന. ഹോങ്കോങിനേയും മക്കായിയേയും ബന്ധിപ്പിക്കുന്ന പാലം ഈ മാസം 24 ന് ഉദ്ഘാടനം ചെയ്യും. എഞ്ചീനീയറിംഗ് അത്ഭുതങ്ങളില്‍ പുതിയതായി ഇപ്പോള്‍ ലോകത്തിലെ ഏറ്റവും വലിയ കടല്‍ പാലം ചൈനയില്‍ ഒരുങ്ങിക്കഴിഞ്ഞു.വൈ ആകൃതിയിലുളള പാലം ഹോങ്കോങ്ങില്‍ തുടങ്ങി മക്കാവുവിലേക്കും സുഹായിയിലേക്കും രണ്ടായിപ്പിരിയുന്നു.

2000 കോടി ഡോളര്‍ മുതല്‍ മുടക്കി 9 വര്‍ഷം കൊണ്ടാണ് 55 കിലോമീറ്റര്‍ നീളത്തിലുള്ള പാലം നിര്‍മ്മിച്ചത്. ആരുവരി പാലത്തില്‍ നാലു ക്രിത്രിമ ദ്വീപുരകളും അവയെ ബന്ധിപ്പിക്കുന്ന തുരങ്കങ്ങളും ഉണ്ട്. 6.7 കി മി തുരങ്കത്തിനു മാത്രമായി 4 ലക്ഷം ടൺ സ്റ്റീൽ ആണ് ഉപയോഗിച്ചത്. 

കഴിഞ്ഞ ഒരു ദശാബ്ദത്തിനിടയിൽ നിരവധി നിർമാണ വിസ്മയങ്ങളാണ് ചൈനയിൽ ഉയർന്നത്. ലോകത്തിലെ ഏറ്റവും വലിയ കൃത്രിമ വെള്ളച്ചാട്ടവുമായി ഗ്യാങ് പ്രവിശ്യയിൽ നിർമിച്ച കെട്ടിടം ഉൾപ്പെടെ. എന്നാൽ ഇവ ധൂർത്തിന്‍റെ ഉദാഹരണമാണെന്നും ഇത്തരം നിർമാണങ്ങൾ രാജ്യപുരോഗതിയെ ബാധിക്കുന്നുണ്ടെന്നു വിമർശനം ഉയരുന്നുണ്ട്.