ഇടുക്കി: തൊടുപുഴ മേഖലയിൽ കഞ്ചാവ് വിൽപനയിലെ പ്രധാനിയായ യുവാവ് എക്സൈസിന്‍റെ പിടിയിലായി. ഇടവെട്ടി മാർത്തോമ സ്വദേശി ഒടിയൻ എന്ന ഇരട്ടപ്പേരിൽ അറിയപ്പെടുന്ന നെല്ലിക്കൽ മാർട്ടിനാണ് ടൗണിലെ സർക്കാർ സ്കൂൾ പരിസരത്ത് നിന്ന് എക്സൈസിന്‍റെ പിടിയിലായത്. വിദ്യാർത്ഥികൾക്കിടയിൽ കഞ്ചാവ് വിൽപനക്കായെത്തിയപ്പോഴായിരുന്നു അറസ്റ്റ്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഇയാളുടെ കാറിൽ നിന്ന് 150 ഗ്രാം കഞ്ചാവും കണ്ടെടുത്തു. താലൂക്കിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് കഞ്ചാവ് എത്തിക്കുന്നവരിൽ മുഖ്യ വിതരണക്കാരനാണ് അറസ്റ്റിലായ മാർട്ടിനെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ റേഞ്ച് ഇൻസ്പെക്ടർ ടി.ആർ. ശെൽവരാജിന്‍റെ നേതൃത്വത്തിൽ എക്സൈസ് സംഘം നടത്തിയ നീക്കത്തിലാണ് മാർട്ടിൻ പിടിയിലായത്.