വ്യവസായിയെ തട്ടിക്കൊണ്ടുപോയ കേസിൽ അറസ്റ്റിലായ സിപിഐ എം മുൻ കളമശേരി ഏരിയാ സെക്രട്ടറി സക്കീർ ഹുസൈൻറെ റിമാൻഡ് കാലാവധി ഇന്ന് അവസാനിക്കും. സക്കീറിനെ ഇന്ന് കുന്നുപുറം മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും.  സക്കീറിന് ജാമ്യം നൽകണമെന്നാവശ്യപ്പെട്ടുളള ഹർജി ഹൈക്കോടതിയും മജിസ്ട്രേറ്റ് കോടതിയും നേരത്തെ തള്ളിയിരുന്നു. ജാമ്യം തേടി സക്കീർ വീണ്ടും ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്