ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ ഗോള്‍ മഴയോടെ ഇന്ത്യ തുടങ്ങി. ഉസ്‌ബെക്കിസ്ഥാനെ എതിരില്ലാത്ത 19 ഗോളുകള്‍ക്കാണ് പൂള്‍ ബിയിലെ ആദ്യമത്സരത്തില്‍ ഇന്ത്യ തകര്‍ത്തുവിട്ടത്. തുടക്കം മുതല്‍ ആക്രമിച്ചു കളിച്ച ഇന്ത്യയുടെ ടോപ് സ്‌കോറര്‍ എട്ട് ഗോളുകള്‍ നേടിയ ദീപികയാണ്.
നഗോയ: ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ ഗോള്‍ മഴയോടെ ഇന്ത്യ തുടങ്ങി. ഉസ്‌ബെക്കിസ്ഥാനെ എതിരില്ലാത്ത 19 ഗോളുകള്‍ക്കാണ് പൂള്‍ ബിയിലെ ആദ്യമത്സരത്തില്‍ ഇന്ത്യ തകര്‍ത്തുവിട്ടത്. തുടക്കം മുതല്‍ ആക്രമിച്ചു കളിച്ച ഇന്ത്യയുടെ ടോപ് സ്‌കോറര്‍ എട്ട് ഗോളുകള്‍ നേടിയ ദീപികയാണ്. 8,22,25,33,36,38,41,54 മിനുട്ടുകളിലായിരുന്നു ദീപികയുടെ സ്‌കോറിംഗ്. മിനുട്ടുകളുടെ വ്യത്യാസത്തിലാണ് ദീപിക ഗോളടിച്ചു കൊണ്ടിരുന്നത്. ലാല്‍റെസിയാമിയാണ് ആദ്യ ഗോളടിച്ചത്. ബല്‍ജീദ്, നേഹ, നവനീത് കൗര്‍, ലാല്‍തല്യുയാംഗി, സാക്ഷി റാണ എന്നിവരും സ്‌കോര്‍ ചെയ്‌തു.
വെറ്ററന്‍ ഗോള്‍ കീപ്പര്‍ സവിത പൂനിയയുടെ 320 മത് അന്താരാഷ്ട്ര മത്സരമായിരുന്നു ഇത്. മത്സരത്തില്‍ സവിതക്ക് കാര്യമായ അധ്വാനമില്ലായിരുന്നു. മുഴുവന്‍ സമയവും ഉസ്‌ബെക് ഗോള്‍ മുഖത്തായിരുന്നു ഇന്ത്യന്‍ ടീം. തിങ്കളാഴ്‌ച ഇന്തോനേഷ്യക്കെതിരെയാണ് ഇന്ത്യയുടെ രണ്ടാം മത്സരം. ഏഷ്യാഡിലെ രണ്ടാമത്തെ റാങ്കിംഗിലുള്ള ഇന്ത്യന്‍ ടീമിന് സ്വര്‍ണ മെഡല്‍ ലക്ഷ്യമുണ്ട്.
വനിതാ ക്രിക്കറ്റ് സെമി: ടോസ് നേടി ഇന്ത്യ
ഏഷ്യന്‍ ഗെയിംസ് വനിതാ ക്രിക്കറ്റ് സെമിഫൈനലില്‍ ബംഗ്ലാദേശിനെതിരെ ഇന്ത്യ ബാറ്റിംഗ് ആരംഭിച്ചു. ടോസ് ജയിച്ച ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഏഴ് ഓവറില്‍ ഒരു വിക്കറ്റിന് 74 റണ്‍സെടുത്തിട്ടുണ്ട് ഇന്ത്യ. സ്‌മൃതി മന്ദാനയുടെ വിക്കറ്റാണ് നഷ്ടമായത്. 19 പന്തുകളില്‍ അഞ്ച് ഫോറും രണ്ട് സിക്‌സറും ഉള്‍പ്പടെ 37 റണ്‍സെടുത്താണ് സ്‌മൃതി മടങ്ങിയത്. ഷഫാലി വര്‍മ 19 പന്തുകളില്‍ 36 റണ്‍സുമായി ക്രീസിലുണ്ട്. ഒരു റണ്‍സുമായി ഗുനാലന്‍ കമാലിനിയാണ് ഒപ്പമുള്ളത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് ലിങ്ക്: https://www.youtube.com/live/s0LLVQeMmtU?si=31j3tChnat66QzkK
