Asianet News MalayalamAsianet News Malayalam

ഏഷ്യൻ ഗെയിംസ് വനിതാ ഹെപ്റ്റാത്തലണിലെ ഇന്ത്യയുടെ വെങ്കല മെഡൽ ജേതാവ് ട്രാന്‍സ്‌വുമൺ, ഗുരുതര ആരോപണവുമായി സഹതാരം

എന്നാല്‍ ഹാങ്ചൗവില്‍ വെറും നാലു പോയന്‍റ് വ്യത്യാസത്തില്‍ നാലാം സ്ഥാനത്തായി പോയ സ്വപ്നക്ക് വെങ്കല മെഡല്‍ നഷ്ടമായി. സ്വപ്നക്ക് 5708 പോയന്‍റും നന്ദിനിക്ക് 5712 പോയന്‍റുമാണ് ലഭിച്ചത്. തന്‍റെ മെഡല്‍ തിരിച്ചു നല്‍കണണമെന്നും നന്ദിനി മത്സരിച്ചത് അത്‌ലറ്റിക്സ് നിയമങ്ങള്‍ക്ക് എതിരായാണെന്നും സ്വപ്ന പറയുന്നു.

Asian Games 2023: Heptathlete Swapna Barman alleges Nandini Agasara is transgender gkc
Author
First Published Oct 2, 2023, 12:05 PM IST

ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസ് വനിതാ ഹെപ്റ്റാത്തലണില്‍ ഇന്ത്യക്കായി വെങ്കലം നേടിയ നന്ദിനി അഗസാര ട്രാന്‍സ് വുമണാണെന്നും മെഡല്‍ തിരിച്ചെടുക്കണമെന്നും ആരോപിച്ച് സഹ ഇന്ത്യന്‍ താരം സ്വപ്ന ബര്‍മന്‍. ഒരു ട്രാന്‍സ് വുമണോട് മത്സരിച്ചാണ് തനിക്ക് വെങ്കല മെഡല്‍ നഷ്ടമായതെന്നും സ്വപ്ന ബര്‍മന്‍ എക്സില്‍(മുമ്പ് ട്വിറ്റര്‍) ആരോപിച്ചു.

വനിതകളുടെ മത്സരത്തില്‍ ട്രാന്‍സ് വുമണായ നന്ദിനിക്ക് മത്സരിക്കാന്‍ യോഗ്യതയില്ലെന്നും ഇങ്ങനെ മത്സരിച്ചതിലൂടെ അധിക ആനുകൂല്യം ലഭിച്ചുവെന്നും ഇതാണ് തന്‍റെ മെഡല്‍ നഷ്ടത്തിന് കാരണമായതെന്നും സ്വപ്ന ആരോപിച്ചു. 2018ലെ ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ വനിതകളുടെ ഹെപ്റ്റാത്തലണില്‍ ഇന്ത്യക്കായി സ്വപ്ന ബര്‍മന്‍ സ്വര്‍ണം നേടിയിരുന്നു.

എന്നാല്‍ ഹാങ്ചൗവില്‍ വെറും നാലു പോയന്‍റ് വ്യത്യാസത്തില്‍ നാലാം സ്ഥാനത്തായി പോയ സ്വപ്നക്ക് വെങ്കല മെഡല്‍ നഷ്ടമായി. സ്വപ്നക്ക് 5708 പോയന്‍റും നന്ദിനിക്ക് 5712 പോയന്‍റുമാണ് ലഭിച്ചത്. തന്‍റെ മെഡല്‍ തിരിച്ചു നല്‍കണണമെന്നും നന്ദിനി മത്സരിച്ചത് അത്‌ലറ്റിക്സ് നിയമങ്ങള്‍ക്ക് എതിരായാണെന്നും സ്വപ്ന പറയുന്നു.

നാക്കുളുക്കാതിരുന്നത് ഭാഗ്യം; ദക്ഷിണാഫ്രിക്കൻ താരങ്ങൾക്ക് എട്ടിന്‍റെ പണി കൊടുത്ത് നമ്മുടെ 'തിരുവനന്തപുരം'

6149 പോയന്‍റ് നേടിയ ചൈനയുടെ നിനാലി സെങ് ആണ് വനിതകളുടെ ഹെപ്റ്റാത്തലണില്‍ സ്വര്‍ണം നേിയത്. ഉസ്ബെക്കിസ്ഥാന്‍റെ എകറ്റരീന വോറോനിന  6056 പോയന്‍റ് നേടി ഈ ഇനത്തില്‍ വെങ്കലം നേടിയിരുന്നു. അര്‍ഹിച്ച മെഡല്‍ നിഷേധിച്ചാല്‍ എല്ലാവരെയും തുറന്നു കാട്ടുമെന്ന് സ്വപ്ന ബ്രിഡ്ജിന് നല്‍കിയ അഭിമുഖത്തിലും വ്യക്തമാക്കി. ടെസ്റ്റിസ്റ്റിറോണിന്‍റെ അളവ് 2.5 ന് മുകളിലുള്ള ട്രാന്‍സ്ജെന്‍ഡര്‍ അത്‌ലറ്റുകള്‍ക്ക് 200 മീറ്ററിനു മുകളിലൂള്ള മത്സരങ്ങളില് പങ്കെടുക്കാനാവില്ല. ഇന്ത്യയില്‍ ഹെപ്റ്റാത്തലണില്‍ ഒരു സ്ത്രീയും ഇത്രയും വേഗത്തില്‍ ഫിനിഷ് ചെയ്തിട്ടില്ല. 13 വര്‍ഷമായി ഞാന് പരിശീലകനം നടത്തുന്നു. എന്നാവ്‍ വെറും നാലു മാസം കൊണ്ടാണ് നന്ദിനി ഈ നേട്ടം കൈവരിച്ചതെന്നും സ്വപ്ന ബര്‍മന്‍ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Follow Us:
Download App:
  • android
  • ios