റെയ്ഡിംഗിൽ ഇന്ത്യൻ ക്യാപ്റ്റൻ പുഷ്പ റാണയുടെ ടാക്കിളിംഗിൽ പ്രതിരോധ താരങ്ങളുടെയും സമയബന്ധിതമായ ഇടപെടലുകളാണ് അവസാന നിമിഷങ്ങളിൽ ഇന്ത്യയ്ക്ക് വിജയം ഉറപ്പാക്കിയത്.
നാഗോയ (ജപ്പാൻ): ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ മെഡൽ വേട്ട തുടരുന്നു. ഏഷ്യൻ ഗെയിംസ് ഏഴാം ദിനം വനിതകളുടെ കബഡിയിൽ ഇന്ത്യ സ്വർണം നേടി. കലാശപ്പോരാട്ടത്തിൽ ഇറാന്‍റെ ശക്തമായ വെല്ലുവിളി അതിജീവിച്ചാണ് ഇന്ത്യൻ വനിതകള്‍ സ്വര്‍ണം നിലനിര്‍ത്തിയത്. ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ 37-34 എന്ന സ്കോറിനാണ് ഇറാന്‍റെ ശക്തമായ വെല്ലുവിളി മറികടന്ന് ഇന്ത്യ സ്വര്‍ണം നേടിയത്. കളിയുടെ ആദ്യ പകുതിയിൽ ഇരു ടീമുകളും ഒപ്പത്തിനൊപ്പം (20-19) പോരാടിയെങ്കിലും, രണ്ടാം പകുതിയിൽ ഇന്ത്യ നടത്തിയ തന്ത്രപരമായ മുന്നേറ്റങ്ങളും നിർണ്ണായകമായ 'ഓൾഔട്ടുകളും' മത്സരത്തിൽ വ്യക്തമായ മേൽക്കോയ്മ നൽകി.
റെയ്ഡിംഗിൽ ഇന്ത്യൻ ക്യാപ്റ്റൻ പുഷ്പ റാണയുടെ ടാക്കിളിംഗിൽ പ്രതിരോധ താരങ്ങളുടെയും സമയബന്ധിതമായ ഇടപെടലുകളാണ് അവസാന നിമിഷങ്ങളിൽ ഇന്ത്യയ്ക്ക് വിജയം ഉറപ്പാക്കിയത്. കബഡി സ്വര്‍ണത്തോടെ ഇതോടെ ഈ ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ ആകെ സ്വർണ നേട്ടം മൂന്നായി ഉയർന്നു. കബഡിയിൽ പുരുഷ ടീമും ഇന്ന് സ്വര്‍ണമെഡല്‍ പോരാട്ടത്തിനിറങ്ങുന്നുണ്ട്. ഇറാന്‍ തന്നെയാണ് പുരുഷ ഫൈനലിലും ഇന്ത്യയുടെ എതിരാളികള്‍.
നേരത്തെ പുരുഷന്മാരുടെ മാരത്തണിൽ സാവൻ ബർവാളും ഷൂട്ടിംഗിൽ വനിതാ ടീമും വെള്ളി മെഡലുകൾ നേടി തിളങ്ങിയിരുന്നു. ഇതിന് പിന്നാലെ കബഡിയിലും സ്വർണം നേടിയതോടെ ഗെയിംസിൽ ഇന്ത്യയുടെ മെഡൽ നേട്ടം 27 ആയി. 3 സ്വര്‍ണവും 11 വെള്ളിയും 13 വെങ്കലവുമടക്കം 27 മെഡലുകള്‍ നേടിയ ഇന്ത്യ മെഡല്‍പ്പട്ടികയില്‍ 12-ാം സ്ഥാനത്ത് തന്നെയാണ്. 105 സ്വര്‍ണവും 39 വെള്ളിയും 25 വെങ്കലവുമടക്കം169 മെഡലുമായി ചൈനയാണ് ഒന്നാമത്. 30 സ്വര്‍ണമടക്കം 120 മെഡലുമായി ജപ്പാൻ രണ്ടാമതും 13 സ്വര്‍ണമടക്കം 69 മെഡലുകളുമായി ദക്ഷിണ കൊറിയ മൂന്നാമതുമാണ്.
