Asianet News MalayalamAsianet News Malayalam

യുഎസ് ഓപ്പണ്‍ പുരുഷ സിംഗിള്‍സ് ഫൈനലില്‍ റൂഡ്- അല്‍ക്കറാസ് ഫൈനല്‍; വനിതകളുടെ കലാശപ്പോര് പുലര്‍ച്ചെ

യുഎസ് ഓപ്പണ്‍ ഫൈനലിലെത്തുന്ന ആദ്യ ആഫ്രിക്കന്‍- അറബ് വനിതയെന്ന നേട്ടത്തിലെത്തിയ ഓന്‍സ് ജാബ്യൂറിനാകട്ടെ ആദ്യ ഗ്രാന്‍ഡ് സ്ലാം കിരീടം ലക്ഷ്യം. വിംബിള്‍ഡണ്‍ ഫൈനലില്‍ വീണ കണ്ണീര്‍ തുടയ്ക്കണം ടുണീഷ്യന്‍ താരത്തിന്.

Carlos Alcaraz beats Frances Tiafoe and enters into US open final
Author
First Published Sep 10, 2022, 9:58 AM IST

ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ വനിതാസിംഗിള്‍സില്‍ നാളെ കിരീടപ്പോരാട്ടം. ലോക ഒന്നാം നമ്പര്‍ താരം ഇഗ ഷ്വാന്‍ടെക്, ഓന്‍സ് ജാബ്യൂറിനെ നേരിടും. ഇന്ത്യന്‍ സമയം നാളെ പുലര്‍ച്ചെ ഒന്നരയ്ക്കാണ് കലാശപ്പോരാട്ടം. ചരിത്രം കുറിക്കാന്‍ ഇഗ ഷ്വാന്‍ടെക്കും ഓന്‍സ് ജാബ്യൂറും. ലോക ഒന്നാം നമ്പറിന്റെ പകിട്ടും ഫ്രഞ്ച് ഓപ്പണ്‍ കിരീടത്തിന്റെ തിളക്കവുമായാണ് ഇഗ, മൂന്നാം ഗ്രാന്‍സ്ലാം നേട്ടം ലക്ഷ്യമിട്ട് ഫ്‌ലാഷിംഗ് മെഡോസില്‍ ഇറങ്ങുന്നത്.

റിഷഭ് പന്ത് പുറത്തേക്ക്? ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ സഞ്ജു ഉള്‍പ്പെടും; സൂചന നല്‍കി ബിസിസിഐ

യുഎസ് ഓപ്പണ്‍ ഫൈനലിലെത്തുന്ന ആദ്യ ആഫ്രിക്കന്‍- അറബ് വനിതയെന്ന നേട്ടത്തിലെത്തിയ ഓന്‍സ് ജാബ്യൂറിനാകട്ടെ ആദ്യ ഗ്രാന്‍ഡ് സ്ലാം കിരീടം ലക്ഷ്യം. വിംബിള്‍ഡണ്‍ ഫൈനലില്‍ വീണ കണ്ണീര്‍ തുടയ്ക്കണം ടുണീഷ്യന്‍ താരത്തിന്. അറീന സബെലങ്കയെ മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തില്‍ മറികടന്നാണ് ഇഗ ഷ്വാന്‍ടെക് ഫൈനലിലെത്തിയത്. കരോലിന്‍ ഗാര്‍സ്യയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്താണ് ഓന്‍സ് ജാബ്യൂര്‍ ഫൈനലില്‍ സീറ്റുറപ്പിച്ചത്.

നേര്‍ക്കുനേര്‍ പോരാട്ടത്തില്‍ ഇരുവരും തുല്യശക്തികള്‍. നാല് മത്സരങ്ങളില്‍ രണ്ട് തവണ ഇഗയും രണ്ട് തവണ ജാബ്യൂറും ജയിച്ചു. ആര് ജയിച്ചാലും യുഎസ് ഓപ്പണിന് പുതിയ ചാംപ്യന്‍.

പുരുഷ വിഭാഗത്തില്‍ കാസ്പര്‍ റൂഡ് - അല്‍ക്കറാസ് ഫൈനല്‍

യുഎസ് ഓപ്പണ്‍ ടെന്നിസില്‍ കാസ്പര്‍ റൂഡ് ഫൈനലില്‍. റഷ്യന്‍ താരം കരേന്‍ ഖച്ചനോവിനെ നാല് സെറ്റ് നീണ്ട പോരാട്ടത്തിലാണ് റൂഡ് മറികടന്നത്. സ്‌കോര്‍ 7-6, 6-2, 5-7, 6-2. രണ്ടാം സെമിയില്‍ സ്പാനിഷ് യുവതാരം കാര്‍ലോസ് അല്‍ക്കറാസാണ് ഫൈനലില്‍ റൂഡിന്റെ എതിരാളി. അമേരിക്കന്‍ താരം ഫ്രാന്‍സസ് ടിയാഫോയെ തോല്‍പ്പിച്ചാണ് അല്‍ക്കറാസ് ഫൈനലില്‍ കടന്നത്. ആദ്യ സെറ്റ് നഷ്ടമായ അല്‍ക്കറാസ് തുടരെ രണ്ട് സെറ്റുകള്‍ നേടി മത്സരത്തിലേക്ക് തിരിച്ചെത്തി. നാലം സെറ്റില്‍ ടിയോഫെ തിരിച്ചടിച്ചു. എന്നാല്‍ നിര്‍ണായകമായ അഞ്ചാം സെറ്റ് സ്പാനിഷ് താരം കൈക്കലാക്കി. സ്‌കോര്‍ 6-7, 6-3, 6-1, 6-7, 6-3.

ആരോണ്‍ ഫിഞ്ച് ഏകദിനം മതിയാക്കി, ഇന്ന് അവസാന മത്സരം! കമ്മിന്‍സ് നായകനാവാനില്ല

Follow Us:
Download App:
  • android
  • ios