Asianet News MalayalamAsianet News Malayalam

സാനിയ മിര്‍സയ്ക്ക് പ്രശംസാപ്രവാഹം, ഷൊയ്ബ് മാലിക്കിന് തെറിവിളി; സാനിയയുടെ പുതിയ ഫോട്ടോ ആഘോഷമാക്കി ആരാധകര്‍

സാനിയ ചിത്രം പോസ്റ്റ് ചെയ്ത് മിനുറ്റുകള്‍ക്കുള്ളില്‍ തന്നെ ലൈക്കുകളുടെ പ്രവാഹമെത്തി

Fans laud Sania Mirza photo after she separated with Shoaib Malik
Author
First Published Jan 26, 2024, 8:19 AM IST

ഹൈദരാബാദ്: പാക് നടി സന ജാവേദിനെ പാകിസ്ഥാന്‍ ക്രിക്കറ്റര്‍ ഷൊയ്ബ് മാലിക് വിവാഹം കഴിച്ചതായുള്ള വാര്‍ത്ത അടുത്തിടെ വലിയ ചര്‍ച്ചയായിരുന്നു. ഇന്ത്യന്‍ ടെന്നീസ് റാണി എന്ന് വിശേഷിപ്പിക്കപ്പെടുന്ന സാനിയ മിര്‍സയുമായി വേര്‍പിരിഞ്ഞ ശേഷം മൂന്നാം വിവാഹം കഴിക്കുകയായിരുന്നു മാലിക്. സനയ്ക്കും സാനിയക്കും മുമ്പ് മറ്റൊരു വിവാഹവും ഷൊയ്ബ് മാലിക് കഴിച്ചിരുന്നു. മാലിക് വഴിപിരിഞ്ഞെങ്കിലും സാനിയ മിര്‍സയ്ക്ക് എല്ലാ പിന്തുണയും നല്‍കുകയാണ് കായികപ്രേമികള്‍. സാനിയ സോഷ്യല്‍ മീഡിയയായ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഒരു ചിത്രത്തിന് താഴെയാണ് നിരവധി ആരാധകര്‍ പിന്തുണയുമായി രംഗത്തെത്തിയത്. 

റിഫ്ലക്ട് (Reflect) എന്ന തലക്കെട്ടോടെ തന്‍റെ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു സാനിയ മിര്‍സ. ഒരു കണ്ണാടിയില്‍ മുഖം നോക്കുന്ന സാനിയയാണ് ചിത്രത്തില്‍. സാനിയ ചിത്രം പോസ്റ്റ് ചെയ്ത് മിനുറ്റുകള്‍ക്കുള്ളില്‍ തന്നെ ലൈക്കുകളുടെ പ്രവാഹമെത്തി. നൂറുകണക്കിന് ആരാധകര്‍ ഫോട്ടോയ്ക്ക് താഴെ കമന്‍റുകള്‍ രേഖപ്പെടുത്തുകയും ചെയ്തു. സാനിയ മിര്‍സയ്ക്കുള്ള ബഹുമാനമാണ് ഈ കമന്‍റ് എന്നായിരുന്നു ഒരു ആരാധകന്‍റെ പ്രതികരണം. അതേസമയം ഷൊയ്ബ് മാലിക്കിനെ വെറുക്കുന്നവര്‍ കമന്‍റുകള്‍ ചെയ്യാന്‍ ആഹ്വാനം ചെയ്ത ആരാധകരുമുണ്ട്. എന്തായാലും മാലിക്കുമായി പിരിയാനുള്ള തീരുമാനമെടുത്ത സാനിയയെ വാഴ്ത്തിപ്പാടുകയാണ് ഇന്‍സ്റ്റയില്‍ ആരാധകര്‍. വെറും ഒന്‍പത് മണിക്കൂര്‍ കൊണ്ട് മൂന്ന് ലക്ഷത്തോളം ലൈക്ക് ചിത്രം ഇതിനകം നേടിക്കഴിഞ്ഞു. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Sania Mirza (@mirzasaniar)

പാക് നടി സന ജാവേദിനെ കല്യാണം കഴിച്ചതായി ഷൊയ്ബ് മാലിക് കഴിഞ്ഞ വെള്ളിയാഴ്ചയാണ് സമൂഹമാധ്യമങ്ങളില്‍ വിവാഹ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്ത് അറിയിച്ചത്. വിവാഹ വാര്‍ത്തക്ക് പിന്നാലെ ഇന്‍സ്റ്റഗ്രാമില്‍ സന ജാവേദ് പ്രൊഫൈല്‍ പേര് സന ഷൊയ്ബ് മാലിക്ക് എന്നാക്കുകയും ചെയ്തു. മാലിക്കിന്‍റെ മൂന്നാമത്തെയും സന ജാവേദിന്‍റെ രണ്ടാം വിവാഹവുമാണിത്. 2010ല്‍ ഇന്ത്യന്‍ ടെന്നീസ് റാണി സാനിയ മിര്‍സയുമായി ഷൊയ്ബ് വിവാഹിതനായിരുന്നു. ഈ വിവാഹത്തില്‍ ഇവര്‍ക്ക് ഒരു കുട്ടിയുണ്ട്. കുറച്ചു കാലമായി ഇരുവരും പിരിഞ്ഞാണ് താമസിച്ചിരുന്നത്. സാനിയ മിര്‍സ മുന്‍കൈ എടുത്ത് ഷൊയ്‌ബ് മാലിക്കില്‍ നിന്ന് വിവാഹമോചനം നേടുകയായിരുന്നു. 

Read more: സാനിയ മിര്‍സയുമായുള്ള വിവാഹമോചനം, പുതിയ കല്യാണം; പിന്നാലെ ട്വന്‍റി 20 റെക്കോര്‍ഡിട്ട് ഷൊയ്ബ് മാലിക്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Follow Us:
Download App:
  • android
  • ios