ഏഷ്യന്‍ ഗെയിംസ് അത്‌ലറ്റിക്‌സില്‍ ഇന്ത്യക്ക് ആദ്യ സ്വര്‍ണം. വനിതകളുടെ 4-400 മീറ്റര്‍ റിലേയിലാണ് അഭിമാന നേട്ടം. കിരണ്‍, പൂവമ്മ, പ്രാച്യ, വിത്യാ രാംരാജ് എന്നിവരാണ് റിലേയില്‍ സ്വര്‍ണക്കുതിപ്പ് നടത്തിയത്.
നഗോയ: ഏഷ്യന്‍ ഗെയിംസ് അത്‌ലറ്റിക്‌സില്‍ ഇന്ത്യക്ക് ആദ്യ സ്വര്‍ണം. വനിതകളുടെ 4-400 മീറ്റര്‍ റിലേയിലാണ് അഭിമാന നേട്ടം. കിരണ്‍, പൂവമ്മ, പ്രാച്യ, വിത്യാ രാംരാജ് എന്നിവരാണ് റിലേയില്‍ സ്വര്‍ണക്കുതിപ്പ് നടത്തിയത്. മൂന്ന് മിനുട്ട് 29.69 സെക്കന്‍ഡിലാണ് ഫിനിഷ് ചെയ്‌തത്. ബഹ്‌റൈന്‍ വെള്ളിയും ചൈന വെങ്കലവും നേടി.
പുരുഷ വിഭാഗം 4-400 മീറ്റര്‍ റിലേയില്‍ ഇന്ത്യക്ക് വെങ്കല മെഡല്‍. മലയാളി താരം മനു, ധരംവീര്‍ ചൗധരി, വിശാല്‍, രാജേഷ് രമേഷ് എന്നിവരാണ് മത്സരിച്ചത്. മൂന്ന് മിനിറ്റ് 01.61 സെക്കന്‍ഡിലാണ് ഫിനിഷ് ചെയ്‌തത്. ജപ്പാന്‍ സ്വര്‍ണവും, ഖത്തര്‍ വെള്ളിയും നേടി.
വനിതകളുടെ ട്രാപ് ഷൂട്ടിംഗില്‍ ഇന്ത്യയുടെ നീരു ദണ്ഡ ചരിത്രം കുറിച്ചിരുന്നു. ട്രാപ് ഷൂട്ടിംഗ് വനിതകളുടെ വ്യക്തിഗത ഇനത്തില്‍ ഇന്ത്യയുടെ ആദ്യ ഏഷ്യന്‍ ഗെയിംസ് മെഡല്‍ നീരു സ്വന്തം പേരിലാക്കി. അതാകട്ടെ, ഏഷ്യന്‍ റെക്കോര്‍ഡോടെയാണ് നേടിയത്. ചൈനയുടെ യുനോങ് സണ്‍ വെള്ളിയും കുവൈത്തിന്റെ ഹാജറ അബ്ദുല്‍മാലിക് വെങ്കലവും നേടി. ജപ്പാന്‍ ഏഷ്യാഡില്‍ ഇന്ത്യയുടെ അഞ്ചാം സ്വര്‍ണ മെഡലായിരുന്നു ഇത്. അതുപോലെ, ഈ ഏഷ്യന്‍ ഗെയിംസിലെ ഇന്ത്യയുടെ ആദ്യത്തെ വ്യക്തിഗത സ്വര്‍ണം കൂടിയാണി്.
ഏഷ്യന്‍ ഗെയിംസ് പുരുഷന്‍മാരുടെ 5000 മീറ്റര്‍ ഓട്ടത്തില്‍ ഗുല്‍വീര്‍ സിംഗ് വെങ്കലം നേടി. 13 മിനുട്ട് 32.75 സെക്കന്‍ഡിലാണ് ഫിനിഷിംഗ്. ഐചി നഗോയ ഏഷ്യാഡില്‍ ദീര്‍ഘദൂര ഓട്ടത്തില്‍ ഗുല്‍വീറിന്റെ മൂന്നാംവെങ്കല മെഡലാണിത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് ലിങ്ക്:https://www.youtube.com/live/s0LLVQeMmtU?si=31j3tChnat66QzkK
