നോര്‍വെയുടെ കാസ്പര്‍ റൂഡിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പിച്ചാണ് പാരീസില്‍ മറ്റൊരു കിരീടം കൂടി നദാല്‍ തന്‍റെ പേരിനൊപ്പം ചേര്‍ത്തത്

പാരീസ്: പതിനാലാം തവണയും റാഫേല്‍ നദാല്‍(Rafael Nadal) കളിമണ്‍ കോര്‍ട്ടിലെ രാജാവ്. ഫ്രഞ്ച് ഓപ്പണ്‍(French Open 2022) പുരുഷ സിംഗിള്‍സ് ഫൈനലില്‍ നോര്‍വെയുടെ കാസ്പര്‍ റൂഡിനെ(Casper Ruud) നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പിച്ചാണ് പാരീസിലെ റോളണ്ട് ഗാരോസില്‍ 14-ാം കിരീടം സ്പാനിഷ് ഇതിഹാസം റാഫേല്‍ നദാല്‍ ചൂടിയത്. സ്‌കോര്‍: 6-3, 6-3, 6-0. റാഫയുടെ കരിയറിലെ 22-ാം ഗ്രാന്‍ഡ്‌സ്ലാം കിരീടം കൂടിയാണ് 36-ാം വയസില്‍ സ്വന്തമായത്. 

Scroll to load tweet…
Scroll to load tweet…
Scroll to load tweet…

ആശാനും ശിഷ്യനും തമ്മിലുള്ള പോരാട്ടമായിരുന്നു റോളണ്ട് ഗാരോസില്‍. നാല് വര്‍ഷമായി റാഫേല്‍ നദാലിന്‍റെ അക്കാഡമിയില്‍ പരിശീലനം നടത്തിവരികയായിരുന്നു കാസ്പര്‍ റൂഡ്. ആദ്യ രണ്ട് റൗണ്ടുകളില്‍ ഭേദപ്പെട്ട ചെറുത്തുനില്‍പ് നടത്തിയെങ്കിലും നദാലിന്‍റെ കരുത്തിന് മുന്നില്‍ ശിഷ്യന് കാലുറപ്പിക്കാനായില്ല. മൂന്നാം സെറ്റില്‍ സമ്പൂര്‍ണ മേധാവിത്തം പുലര്‍ത്തിയാണ് നദാല്‍ കിരീടം ഉയര്‍ത്തിയത്. ഗ്രാന്‍ഡ്‌സ്ലാം ഫൈനലിലെത്തുന്ന ആദ്യ നോര്‍വീജിയന്‍ താരമെന്ന നേട്ടം 23കാരനായ റൂഡ് നേരത്തെ സ്വന്തമാക്കിയിരുന്നു.

French Open : ഫ്രഞ്ച് ഓപ്പണില്‍ കോക്കോ ഗൗഫിന് ഇരട്ടത്തോൽവി; ഡബിള്‍സും തോറ്റു