കളിമണ്‍ കോര്‍ട്ടിലെ രാജാവായ നദാല്‍ 13 തവണയും റോളണ്ട് ഗാരോസിലാണ് കിരീടം നേടിയത്. നാല് തവണ യുഎസ് ഓപ്പണ്‍ നേടിയിട്ടുള്ള നദാല്‍ രണ്ട് വിംബിള്‍ഡണ്‍ കിരീടങ്ങളും ഒരു ഓസ്‌ട്രേലിയന്‍ ഓപ്പണും നേടിയിട്ടുണ്ട്.
ബേണ്‍: 20 ഗ്രാന്‍ഡ് സ്ലാം കിരീടങ്ങള്‍ സ്വന്തമാക്കിയ സ്പാനിഷ് താരം റാഫേല്‍ നദാലിന് സ്വിസ് ഇതിഹാസം റോജര്‍ ഫെഡററുടെ അഭിനന്ദന സന്ദേശം. സോഷ്യല്‍ മീഡിയയിലൂടെയാണ് നദാലിന്റെ ഉറ്റ സുഹൃത്തായ ഫെഡറര്‍ അനുമോദനമറിയിച്ചത്. കളിമണ്‍ കോര്‍ട്ടിലെ രാജാവായ നദാല്‍ 13 തവണയും റോളണ്ട് ഗാരോസിലാണ് കിരീടം നേടിയത്. നാല് തവണ യുഎസ് ഓപ്പണ്‍ നേടിയിട്ടുള്ള നദാല്‍ രണ്ട് വിംബിള്‍ഡണ്‍ കിരീടങ്ങളും ഒരു ഓസ്‌ട്രേലിയന്‍ ഓപ്പണും നേടിയിട്ടുണ്ട്. ഇന്ന് ഫ്രഞ്ച് ഓപ്പണില്‍ കിരീടം നേടിയതോടെയാണ് നദാല്‍ 20 ഗ്രാന്‍ഡ്സ്ലാം നേട്ടങ്ങള്‍ പൂര്‍ത്തിയാക്കിയത്.
പിന്നാലെയാണ് ഫെഡററുടെ അഭിനന്ദന പോസ്റ്റ് വന്നത്. കൂടെ ഇരുവരും നിലല്‍ക്കുന്ന ഫോട്ടോയും പങ്കുവച്ചിട്ടുണ്ട്. പോസ്റ്റില്‍ പറയുന്നതിങ്ങനെ... ''ഒരു ചാംപ്യന്‍ എന്ന നിലയിലും ഉറ്റ സുഹൃത്തെന്ന നിലയിലും എനിക്ക് ഒരുപാട് ബഹുമാനം തോന്നിയ വ്യക്തിയാണ് നദാല്‍. എന്റെ ഏറ്റവും വലിയ എതിരാളിയാണ് നദാല്‍. മികച്ച താരങ്ങളായി മാറാന്‍ വാശിയോടെ മത്സരിച്ചിട്ടുണ്ടെന്നാണ് ഞങ്ങള്‍ വിശ്വസിക്കുന്നത്. 20 ഗ്രാന്‍ഡ്സ്ലാം കിരീടങ്ങള്‍ നേടിയ നദാലിനെ അനുമോദിക്കേണ്ടത് എന്റെ കടമയാണ്.
റോളണ്ട് ഗാരോസില്‍ മാത്രം അദ്ദേഹം 13 കിരീടങ്ങളെന്ന് വലിമതിക്കാനാവാത്ത നേട്ടമാണ്. കായികരംഗത്തെ വലിയ ബഹുമതികളില്‍ ഒന്നാണിത്. നദാലിന്റെ മൊത്തം ഗ്രൂപ്പും അഭിനന്ദനമര്‍ഹിക്കുന്നു. കാരണം ഈ നേട്ടം നദാലിന് മാത്രം അവകാശപ്പെട്ടതല്ല. ഒറ്റയ്ക്ക് നേടാന്‍ കഴിയില്ല. 20ല്‍ നിന്ന് വീണ്ടും മുന്നോട്ട് എനിക്കും നദാലിനും കഴിയട്ടെയെന്ന് ഞാന്‍ പ്രത്യാശിക്കുന്നു. റാഫ... നിങ്ങളിത് അര്‍ഹിക്കുന്നു.'' സ്വിസ് ഇതിഹാസം പറഞ്ഞുനിര്‍ത്തി.
ലോക ഒന്നാം നമ്പര്‍ സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ചിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്താണ് നദാല്‍ കിരീടം നേടിയത്. സ്‌കോര്‍ 0-6, 2-6, 5-7.
