ഏഷ്യന്‍ ഗെയിംസ് വനിതകളുടെ വുഷു സാന്‍ഡ 60 കി.ഗ്രാം വിഭാഗത്തില്‍ ഇന്ത്യയുടെ നോറെം റോഷിബിന ദേവിക്ക് വെള്ളി. ഫൈനല്‍ വരെ മികച്ച പ്രകടനം കാഴ്‌ചവെച്ച റോഷിബിന ചൈനീസ് എതിരാളിക്ക് മുന്നില്‍ നിഷ്‌പ്രഭമായി.പുരുഷ വിഭാഗം ഡബിള്‍ സ്‌കള്‍സ് ഫൈനലില്‍ സത്‌നാം സിംഗ്-സല്‍മാന്‍ ഖാന്‍ സഖ്യം വെങ്കലം നേടി.
നഗോയ: ഏഷ്യന്‍ ഗെയിംസ് വനിതകളുടെ വുഷു സാന്‍ഡ 60 കി.ഗ്രാം വിഭാഗത്തില്‍ ഇന്ത്യയുടെ നോറെം റോഷിബിന ദേവിക്ക് വെള്ളി. ഫൈനലില്‍ ചൈനയുടെ ലീ കോങിനോട് പരാജയപ്പെട്ടു. രണ്ട് റൗണ്ടുകളിലും 5-0 എന്ന മാര്‍ജിനിലായിരുന്നു തോല്‍വി. നാല് വര്‍ഷം മുമ്പ് ഹോങ്‌ഷു ഏഷ്യാഡിലും ഇത് തന്നെയായിരുന്നു അവസ്ഥ. ഫൈനല്‍ വരെ മികച്ച പ്രകടനം കാഴ്‌ചവെച്ച റോഷിബിന ചൈനീസ് എതിരാളിക്ക് മുന്നില്‍ നിഷ്‌പ്രഭമായി. 2022 ല്‍ ഷോവി വുവിനോടായിരുന്നു പരാജയപ്പെട്ടത്.2018 ജക്കാത്ത ഏഷ്യന്‍ ഗെയിംസില്‍ റോഷിബിന ദേവി ഇതേ ഇനത്തില്‍ വെങ്കല മെഡല്‍ നേടിയിരുന്നു.
ഇത്തവണ ജപ്പാന്‍ ഏഷ്യാഡില്‍ റോഷിബിന തികഞ്ഞ ഫോമിലായിരുന്നു മത്സരങ്ങള്‍ ആരംഭിച്ചത്. 2023 ല്‍ ലോക ചാമ്പ്യനായ വിയറ്റ്‌നാമിന്റെ ഗ്യുയെന്‍ തി തു തുയെ മലര്‍ത്തിയടിച്ച ഇന്ത്യക്കാരി സെമിഫൈനലില്‍ ഇന്തോനേഷ്യയുടെ സൂപ്പര്‍ താരം താനിയ കുസുമാനിങ്‌ത്യാസിനെയും കീഴടക്കി. എന്നാല്‍, ഫൈനലില്‍ ചൈനീസ് താരത്തിന്റെ അതിവേഗ നീക്കങ്ങള്‍ക്ക് മുന്നില്‍ റോഷിബിനക്ക് മറുപടിയില്ലാതായി.
മണിപ്പൂര്‍ സ്വദേശിയായ റോഷിബിന ദേവി ഇന്ത്യയിലെ മികച്ച വുഷുതാരങ്ങളില്‍ ഒരാളാണ്. റോഷിബിനയുടെ വെള്ളി മെഡല്‍ ജപ്പാന്‍ ഐചി നഗോയ ഏഷ്യാഡില്‍ ഇന്ത്യയുടെ പതിനാലാം മെഡലായി.തുഴച്ചിലിലും ഇന്ത്യ മെഡലണിഞ്ഞു. പുരുഷ വിഭാഗം ഡബിള്‍ സ്‌കള്‍സ് ഫൈനലില്‍ സത്‌നാം സിംഗ്-സല്‍മാന്‍ ഖാന്‍ സഖ്യം വെങ്കലം നേടി. ചൈനക്കാണ് സ്വര്‍ണം, ഉസ്‌ബെക്കിസ്ഥാന്‍ വെള്ളി മെഡല്‍ കരസ്ഥമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് ലിങ്ക്: https://www.youtube.com/live/s0LLVQeMmtU?si=31j3tChnat66QzkK
