പ്രസിന്‍, വിപിന്‍ജോ, അതുല്‍, ഷമീം, അഭിഷേക്, ദീപു, വിഷ്ണു തുടങ്ങിയ ഒമ്പത് മലയാളികൾ അടങ്ങിയ ടീമാണ് ഇന്ത്യൻ എയർഫോഴ്സിനായി മത്സരിച്ചത്.

കൊച്ചി: കൊച്ചിയിൽ നടന്ന 73-മത് ഇന്‍റർ സർവീസസ് വോളിബോൾ ചാമ്പ്യൻഷിപ്പിൽ 27 വർഷത്തിനുശേഷം ചാമ്പ്യന്മാരായി. ഫൈനലിൽ ഒന്നിനെതിരെ മൂന്നു സെറ്റുകൾക്ക് അന്തർദേശീയ താരങ്ങൾ അടങ്ങിയ ഇന്ത്യൻ നേവിയെ ആണ് ഇന്ത്യൻ എയർഫോഴ്സ് പരാജയപ്പെടുത്തിയത്. സെമി ഫൈനലിൽ നേരിട്ടുള്ള മൂന്ന് സെറ്റുകൾക്ക് മുൻ ചാമ്പ്യന്മാരായ ഇന്ത്യൻ ആർമിയെ പരാജയപ്പെടുത്തിയാണ് എയര്‍ഫോഴ്സ് ഫൈനലിലെത്തിയത്. ഇന്ത്യന്‍ ആര്‍മിയില്‍ നിന്ന് രണ്ട് ടീമുകളും നേവിയില്‍ നിന്നും എയര്‍ഫോഴ്സില്‍ നിന്നും ഓരോ ടീമുകളുമാണ് ടൂര്‍ണമെന്‍റില്‍ പങ്കെടുത്തത്.

കാര്‍മോണയുടെ കിടിലന്‍ ഗോള്‍, ഇംഗ്ലണ്ട് വീണു! സ്പാനിഷ് വനിതകള്‍ക്ക് ലോക കിരീടം

ഇതിൽനിന്നും തെരഞ്ഞെടുത്ത താരങ്ങൾ നാഷണൽ ഗെയിംസിലും സീനിയർ നാഷണൽ സർവീസസ് ടീമിനുവേണ്ടി ജേഴ്സി അണിയും.

4,4,4,6... ഒരോവറില്‍ 18 റണ്‍സ്! അടിച്ചുപരത്തിയത് ഐപിഎല്ലില്‍ ഹാര്‍ദിക് പാണ്ഡ്യയുടെ വജ്രായുധത്തെ - വീഡിയോ