Asianet News MalayalamAsianet News Malayalam

ഇതാ ലോകത്തെ ഉയരം കൂടിയ രണ്ടാമത്തെ മനുഷ്യൻ, ആരാണ് പാരാലിംപിക്സിനെത്തിയ ഇറാന്‍ താരം മൊര്‍ത്തേസ മെഹ്‌ർസാദ്

ലോകത്തിലെ ഉയരം കൂടി രണ്ടാമത്തെ മനുഷ്യനെന്നാണ് മൊര്‍ത്തേസ അറിയപ്പെടുന്നത്. 8 അടി 1 ഇഞ്ചാണ് മൊര്‍ത്തേസയുടെ ഉയരം.

Morteza Mehrzad, World's second-tallest man at the Paralympics
Author
First Published Sep 2, 2024, 9:44 PM IST | Last Updated Sep 2, 2024, 9:54 PM IST

പാരീസ്: കഴിഞ്ഞ ദിവസം പാരാലിംപിക്സ് വാര്‍ത്തകളില്‍ നിറഞ്ഞ പേരാണ് മൊര്‍ത്തേസ മെഹ്‌ർസാദിന്‍റേത്. സിറ്റിംഗ് വോളിബോളില്‍ മത്സരിക്കുന്ന മൊര്‍ത്തേസയ്ക്ക് പാരാലിംപിക്സ് ഗെയിംസ് വില്ലേജില്‍ കിടക്കാന്‍ പാകത്തിനുള്ള കട്ടില്‍ കിട്ടാത്തതിനാല്‍ നിലത്ത് കിടന്നുറങ്ങേണ്ടിവന്നതോടെയാണ് താരത്തിന്‍റെ പേര് വാര്‍ത്തയായത്.

ലോകത്തിലെ ഉയരം കൂടി രണ്ടാമത്തെ മനുഷ്യനെന്നാണ് മൊര്‍ത്തേസ അറിയപ്പെടുന്നത്. 8 അടി 1 ഇഞ്ചാണ് മൊര്‍ത്തേസയുടെ ഉയരം. 8 അടി 3 ഇഞ്ച് ഉയരമുള്ള തുര്‍ക്കിയുടെ സുല്‍ത്താന്‍ കോസനാണ് ലോകത്തിലെ ഏറ്റവും ഉയരം കൂടി മനുഷ്യനെന്നാണ് കണക്കാക്കിയിരിക്കുന്നത്. സിറ്റിംഗ് വോളിബോളില്‍ രണ്ട് തവണ പാരാലിംപിക്സ് ചാമ്പ്യനായിട്ടുള്ള ഇറാന്‍ താരം ഹാട്രിക്ക് ലക്ഷ്യമിട്ടാണ് പാരീസിലെത്തിയത്.

കേരള ക്രിക്കറ്റ് ലീഗിലെ ആദ്യ അര്‍ധ സെഞ്ച്വറി സ്വന്തമാക്കി തൃശൂര്‍ ടൈറ്റന്‍സിന്‍റെ അക്ഷയ് മനോഹർ

Morteza Mehrzad, World's second-tallest man at the Paralympicsഎന്നാല്‍ ഗെയിംസ് വില്ലേജിലെ കട്ടിലുകള്‍ക്ക് ആറടിയില്‍ കൂടുതല്‍ നീളമില്ലാത്തതിനാല്‍ മൊര്‍ത്തേസക്കായി അധികൃതര്‍ പ്രത്യേക കട്ടില്‍ തന്നെ കൊണ്ടുവരാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഇതോെ നിലത്താണ് താരം കിടന്നുറങ്ങിയത്. ജന്‍മനാ അമിതവളര്‍ച്ചയെന്ന അപൂര്‍വ രോഗാവസ്ഥയാണ് മൊര്‍ത്തേസയുടെ ഉയരത്തിന് കാരണമായത്.

ദുലീപ് ട്രോഫിക്കായി ആന്ധ്രയിലെ അനന്ത്പൂര്‍ വേദിയായി തെരഞ്ഞെടുത്തതിന് പിന്നിൽ ബിസിസിഐയുടെ മാസ്റ്റർ പ്ലാൻ

നിലത്ത് കിടന്നുറങ്ങിയാലും ഇത്തവണയും പാരാലിംപിക്സില്‍ സ്വര്‍ണവുമായെ മടങ്ങൂവെന്ന നിശ്ചദാര്‍ഢ്യത്തോടെയാണ് മൊര്‍ത്തേസ മത്സരത്തിനിറങ്ങുന്നതെന്ന് ഇറാൻ പരിശീലകന്‍ ഹാദി റാസൈ പറഞ്ഞു. 12 വയസുവരെ ആരാലും അറിയാപ്പെടാതിരുന്ന മൊര്‍ത്തേസ സിറ്റിംഗ് വോളിബോളില്‍ കളിക്കാന്‍ തുടങ്ങിയതോടെയാണ് ലോകം അറിയുന്ന താരമായതെന്നും ഹാദി റാസൈ പറഞ്ഞു.

കോലിയുണ്ട്, രോഹിത്തില്ല; എക്കാലത്തെയും മികച്ച ഇന്ത്യൻ ഇലവനുമായി ഗംഭീർ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios